ദ​ഹ​ന​പ്പെ​ട്ടി വി​ത​ര​ണം പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചു
Wednesday, July 8, 2020 9:58 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷം പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നാ​യു​ള്ള വി​ക​സ​ന ഫ​ണ്ട് വി​നി​യോ​ഗി​ച്ച് ഗ്രൂ​പ്പു​ക​ൾ​ക്കു സ്വ​യം തൊ​ഴി​ലി​ന്‍റെ ഭാ​ഗ​മാ​യി ദ​ഹ​ന​പ്പെ​ട്ടി (സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​ൻ) വാ​ങ്ങു​ന്ന​തി​നു​ള്ള ധ​ന​സ​ഹാ​യം എ​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​തു സം​ബ​ന്ധി​ച്ചു ഉ​യ​ർ​ന്ന ആ​ക്ഷേ​പ​ങ്ങ​ളെ തു​ട​ർ​ന്ന് വി​വി​ധ സ​മു​ദാ​യ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​പേ​ക്ഷി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗം വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യു​ക​യും ഗു​ണ​ഭോ​ക്തൃ സ​മു​ദാ​യ പ്ര​തി​നി​ധി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് പ​ട്ടി​ക​ജാ​തി സ്ത്രീ​ക​ളു​ടെ ഗ്രൂ​പ്പി​നാ​യി ന​ട​പ്പി​ലാ​ക്കി​യ ഈ ​പ​ദ്ധ​തി തു​ട​ർ​ന്ന് ന​ട​പ്പി​ലാ​ക്കേ​ണ്ട​തി​ല്ലാ​യെ​ന്ന് തീ​രു​മാ​നി​ച്ച​താ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.
അ​തേ​സ​മ​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി പ​ട്ടി​ക​ജാ​തി വ​നി​ത​ക​ൾ​ക്ക് ദ​ഹ​ന​പ്പെ​ട്ടി ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദം ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.