പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ ജ്വാ​ല​യും
Wednesday, July 8, 2020 9:58 PM IST
ചേ​ർ​ത്ത​ല: യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ മ​റ​വി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്താ​രാ​ഷ്‌ട്ര സ്വ​ർ​ണ​ക്ക​ട​ത്തു ന​ട​ത്തി രാ​ജ്യ​ത്തി​നു അ​പ​മാ​ന​മു​ണ്ടാ​ക്കാ​ൻ കൂട്ടു​നി​ന്ന മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് കൊ​ക്കോ​തമം​ഗ​ലം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി കാ​ളി​കു​ളം ക​വ​ല​യി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ ജ്വാ​ല​യും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​വി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് എം.​എ. ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര​നാ​ട് മോ​ഹ​ന​ൻ, മാ​ത്യു കൊ​ല്ലേ​രി, അ​ജ​യ​ൻ, സ​ന​ൽ​നാ​ഥ്, ത​ങ്ക​ച്ച​ൻ വ​ട​ക്കേ​ക്ക​രി, ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കാ​വാ​ലം പാ​ലം: ത​ട​സ​ങ്ങ​ൾ
നീ​ക്ക​ണ​മെ​ന്ന്

കാ​വാ​ലം: കാ​വാ​ലം പാ​ലം നി​ർ​മാ​ണ​ത്തി​നു ആ​വ​ശ്യ​മാ​യ സ്ഥ​ല​മെ​ടു​പ്പ് അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ച്ച് സ്ഥ​ല​മെ​ടു​പ്പ് ത്വ​രി​ത​പ്പെ​ടു​ത്തി പാ​ലം പ​ണി യാ​ഥാ​ർ​ഥ്യമാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് കാ​വാ​ലം മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി.​ അ​ശോ​ക​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ച യോ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ, സ​ഖ​റി​യാ​സ് നി​ല​വു​ന്ത​റ, ചാ​ക്കോ​ച്ച​ൻ തോ​ട്ട​ത്തു​ശേ​രി, മ​ധു​സൂ​ദ​ന​ൻ വ​ടേ​ക്കാ​ട്, മു​ട്ടം ജോ​സ്, സാ​ന്‍റോ ക​റു​ക​ശേ​രി, റെ​ജി മ​ട്ടാ​ഞ്ചേ​രി, കു​ട്ട​പ്പ​ൻ മു​പ്പ​തി​ൽ, ജോ​സു​കു​ട്ടി റോ​സ്ഭ​വ​ൻ, പി.​കെ. ജി​ജി​മോ​ൻ, സാ​ജു ന​ടു​വി​ലേ​പ്പ​റ​ന്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.