വൃ​ദ്ധ​നാ​യ പി​താ​വി​നെ സം​ര​ക്ഷി​ക്കാ​ത്ത​തി​ൽ മകനെതിരേ കേ​സ്
Tuesday, July 7, 2020 10:55 PM IST
ചെ​ങ്ങ​ന്നൂ​ർ: പാ​ണ്ട​നാ​ട് കീ​ഴ് വ​ൻ​മി​ഴി​യി​ൽ അ​ന്പാ​ഴ ത​കി​ടി തെ​ക്കേ​തി​ൽ രാ​ഘ​വ​നാ(98)​ണ് മ​ക​ൻ സം​ര​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ആ​ഹാ​രം, മ​രു​ന്ന്, വ​സ്ത്രം മ​റ്റ് അ​വ​ശ്യ കാ​ര്യ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ക്കാ​ത്ത​തി​നാ​ൽ ആ​ണ് മ​ക​ൻ സു​ഭാ​ഷി​നും മ​രു​മ​ക​ൾ​ക്കുമെ​തി​രെ പി​താവ് രാഘവ​ൻ പ​രാ​തി ന​ൽ​കി​യ​ത്. രാ​ഘ​വ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് വീ​ട്. ഇ​തു സം​ബ​ന്ധി​ച്ച് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്ട്ര​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സാ​നി​റ്റൈ​സ​റും ഹാ​ൻ​ഡ്‌ വാഷും ന​ൽ​കി

എ​ട​ത്വ: സ്റ്റേ​റ്റ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ത​ല​വ​ടി, എ​ട​ത്വ യൂ​ണി​റ്റു​ക​ൾ സം​യു​ക്ത​മാ​യി ട്ര​ഷ​റി​യി​ലെ ക​സ്റ്റ​മേ​ഴ്സി​ന് സാ​നി​റ്റൈ​സ​റും ഹാ​ൻ​ഡ് വാ​ഷും ന​ൽ​കി.