മ​രി​യാ​പു​രം-​പ​ച്ച റോ​ഡി​ൽ പൈ​പ്പ് സ്ഥാ​പി​ക്ക​ൽ അ​ന​ന്ത​മാ​യി നീ​ളു​ന്നു
Tuesday, July 7, 2020 10:55 PM IST
എ​ട​ത്വ: മ​രി​യാ​പു​രം-​പ​ച്ച റോ​ഡി​ൽ പൈ​പ്പുലൈ​ൻ സ്ഥാ​പി​ക്ക​ൽ അ​ന​ന്ത​മാ​യി നീ​ളു​ന്നു. ജ​ല​അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം മ​റ​ന്ന​മ​ട്ടി​ൽ. അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു മു​ന്പേ ആ​രം​ഭി​ച്ച പൈ​പ്പുലൈൻ സ്ഥാ​പി​ക്ക​ലാ​ണ് ര​ണ്ട​രവ​ർ​ഷം പി​ന്നി​ട്ടി​ട്ടും നി​ല​ച്ചു​കി​ട​ക്കു​ന്ന​ത്. ര​ണ്ടു പ്രോ​ജ​ക്ടു​ക​ളാ​യി തു​ട​ങ്ങി​യ പൈ​പ്പുലൈൻ സ്ഥാ​പി​ക്ക​ൽ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​ത്തി​ൽ ക​ലാ​ശി​ച്ചി​രു​ന്നു.
നീ​രേ​റ്റു​പു​റം ശു​ദ്ധ​ജ​ല പ്ലാ​ന്‍റി​ൽനി​ന്ന് മ​രി​യാ​പു​രം വ​രെ​യും ക​രു​മാ​ടി​യി​ലെ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്ക​ൽ പ​ച്ച ആ​ശു​പ​ത്രി ജ​ംഗ്ഷ​നു സ​മീ​പ​ത്തു വ​രെ​യു​മാ​ണ് നി​ർ​മാ​ണ അ​നു​മ​തി ല​ഭി​ച്ച​ത്. ഇ​തി​നി​ട​യി​ലെ 1350 മീ​റ്റ​ർ ദൂ​രം വ​രു​ന്ന സ്ഥ​ല​ത്ത് പൈ​പ്പ് ലൈ​ൻ വ​ലി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല.
ഇ​തോ​ടെ എ​ട​ത്വാ പ​ഞ്ചാ​യ​ത്തി​ലെ 11,12,13,14 വാ​ർ​ഡു​ക​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം കി​ട്ടാ​ക്ക​നി​യാ​യി തീ​രും. ഇ​തി​നെ​തി​രേയാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം ആ​രം​ഭി​ക്കു​ക​യും ജ​ല​അ​ഥോ​റി​റ്റി പ​ണി നി​ർ​ത്തി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു.
ഗ്രാ​മ​വാ​സി​ക​ൾ അ​ന്ന​ത്തെ ജ​ല​വി​ഭ​വ മ​ന്ത്രി​യാ​യി​രു​ന്ന മാ​ത്യു ടി. ​തോ​മ​സി​നെ നേ​രി​ൽ​ക​ണ്ട് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെയും പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പ്രോ​ജ​ക്ട് സൂ​പ്ര​ണ്ട് എ​ൻ​ജി​നിയ​റും ഉ​ദ്യോ​ഗ​സ്ഥ​രും പ്രോ​ജ​ക്ടി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ സ്ഥ​ല​ത്ത് പൈ​പ്പ് പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് ഉ​റ​പ്പും ന​ൽ​കി​യി​രു​ന്നു.
സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ 37 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത​ല്ലാ​തെ പൈ​പ്പ് പു​നഃ​സ്ഥാ​പി​ക്ക​ൽ മാ​ത്രം ന​ട​ന്നി​ല്ല. കു​ഴ​ൽ​ക്കി​ണ​റി​ൽ നി​ന്നും ജ​ല​വി​ത​ര​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഒ​ഴി​വാ​ക്കി​യ സ്ഥ​ല​ത്തെ ഏ​താ​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു വെ​ള്ളം ഇ​പ്പോ​ൾ ല​ഭി​ക്കും. എ​ന്നാ​ൽ, നീ​രേ​റ്റു​പു​റം, ക​രു​മാ​ടി ശു​ദ്ധ​ജ​ല പ്ലാ​ന്‍റി​ൽ നി​ന്നും വി​ത​ര​ണം തു​ടങ്ങു​ന്ന​തോ​ടെ നാ​ലു​ വാ​ർ​ഡു​ക​ളി​ലെ ജ​വി​ത​ര​ണം എ​ന്ന​ന്നേ​ക്കു​മാ​യി നി​ല്ക്കാ​നാ​ണ് സാ​ധ്യ​ത.