പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി
Tuesday, July 7, 2020 10:54 PM IST
ചെ​ങ്ങ​ന്നൂ​ർ: ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ കു​ളി​ക്കാം പാ​ല​ത്തി​നു സ​മീ​പം താ​മ​സി​ച്ചുവ​രു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ​ട്ടി​ക​ജാ​തി പെ​ണ്‍​കു​ട്ടി​യെ കോ​ടു​കു​ള​ഞ്ഞി പാ​റ​ച്ച​ന്ത​യ്ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൾ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ​താ​യി​ പ​രാ​തി. ഇ​തു സം​ബ​ന്ധി​ച്ച് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് പ​റ​യു​ന്ന​ത്: 2019 ന​വം​ബ​ർ രാ​ത്രി​യി​ൽ പ്ര​തി പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ൽ ക​ട​ന്നു​ക​യ​റി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും പി​ന്നീ​ട് ഡി​സം​ബ​ർ വ​രെ​യു​ള്ള പ​ല രാ​ത്രി​ക​ളി​ലും ബ​ലാ​ത്സം​ഗം ചെ​യ്യ​ണ​മെ​ന്ന ഉ​ദ്ദേശ്യ​ത്തോ​ടു കൂ​ടി ഗൗ​ര​വ​ക​ര​മാ​യ ലൈം​ഗീ​ക അ​തി​ക്ര​മം ന​ട​ത്തു​ക​യും ഇ​തേ​ത്തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി ഗ​ർ​ഭി​ണിയാ​വു​ക​യും ചെ​യ്തു.
പെ​ണ്‍​കു​ട്ടി അ​ടൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. വി​വ​ര​മ​റി​ഞ്ഞ് നൂ​റ​നാ​ട് പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്തു. ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് കേ​സ് എ​ടു​ത്തു.

മ​ർ​ദി​ച്ച​താ​യി പ​രാ​തി

തു​റ​വൂ​ർ: പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​നെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് അം​ഗം സു​മേ​ഷി​നെ​യാ​ണ് ര​ണ്ടം​ഗ സം​ഘം മ​ർ​ദി​ച്ച​താ​യി പ​രാ​തി​യു​യ​ർ​ന്ന​ത്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ന്‍റെ പ​രാ​തി​യി​ൽ പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഷൈ​ജ​ൻ, കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.