വൈ​ദ്യു​തി​യി​ല്ലാ​ത്ത കൂ​ര​യി​ൽ കുട്ടികൾക്ക് പ​ഠി​ക്കാ​നാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ഹ​സ്തം
Tuesday, July 7, 2020 10:54 PM IST
ചേ​ർ​ത്ത​ല: ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സം മു​ന്നേ​റു​ന്പോ​ൾ സ്വ​ന്ത​മാ​യി സ്ഥ​ല​മി​ല്ലാ​തെ ഒ​രു കു​ടി​ലി​ൽ വൈ​ദ്യു​തി​യോ ടെ​ലി​വി​ഷ​നോ സ്മാ​ർ​ട്ട് ഫോ​ണോ ഇ​ല്ലാ​തെ ഒ​രു കു​ടും​ബം. ത​ണ്ണീ​ർ​മു​ക്കം ​പ​ഞ്ചാ​യ​ത്തി​ൽ പ​ത്താം വാ​ർ​ഡി​ൽ നെ​ല്ലി​ശേ​രി​വെ​ളി​യി​ൽ വി​നോ​ദും കു​ടും​ബ​വു​മാ​ണ് മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ച്ച​ത്. പ​ത്താം ക്ലാ​സി​ലും നാ​ലാം ക്ലാ​സി​ലും പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ള്ള കു​ടും​ബ​ത്തി​ന്‍റെ അ​പേ​ക്ഷ ല​ഭി​ച്ച ഉ​ട​ൻ നെ​ല്ലി​ശേ​രി​വീ​ട്ടി​ൽ എ​ത്തി​യ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ മ​ന​സി​ലും നൊ​ന്പ​ര​മാ​യി.

സ്വ​ന്തം പേ​രി​ൽ സ്ഥ​ല​മി​ല്ലാ​ത്ത​തും പ​ണി​പൂ​ർ​ത്തി​യാ​കാ​ത്ത അ​ടി​ത്ത​റ മാ​ത്രം കെ​ട്ടി​യ ഒ​രു വീ​ടി​നു സ​മീ​പം പ്ലാ​സ്റ്റി​ക് ഷീ​റ്റി​ൽ നാ​ലു​വ​ശ​വും മ​റ​ച്ച കൊ​ച്ചു​കു​ടി​ലി​ലാ​ണ് ഇ​വ​രു​ടെ താ​മ​സം. മ​ഴ​യും കാ​റ്റും വ​രു​ന്പോ​ൾ അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ അ​ഭ​യം തേ​ടു​ക​യാ​ണ് വി​നോ​ദും കു​ടും​ബ​വും. ഓ​ണ്‍​ലൈ​ൻ പ​ഠ​നം ആ​രം​ഭി​ച്ച​തോ​ടെ വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തു​മൂ​ലം പ​ഠ​നം ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​ത് കു​ട്ടി​ക​ൾ​ക്ക് വേ​ദ​ന​യാ​യി. കു​ടും​ബ​ത്തി​ന്‍റെ ക​ഷ്ട​ത നേ​രി​ട്ട​റി​ഞ്ഞ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഉ​ട​ൻ​ത​ന്നെ അ​വ​ർ​ക്കു​ള്ള സ​ഹാ​യം ഒ​രു​ക്കു​ക​യാ​യി​രു​ന്നു.

ചേ​ർ​ത്ത​ല ഇ​ലക്ട്രി​സി​റ്റി അ​സി​സ്റ്റ​ന്‍റ് എ​കി​സി​ക്യൂ​ട്ടി​വ് ഓ​ഫീ​സ​റി​ന്‍റെ ചു​മ​ത​ല​യു​ള്ള വി.​റ്റി. വി​ജ​യ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ത​ണ്ണീ​ർ​മു​ക്കം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ സ​ന്തോ​ഷ് കു​മാ​റും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ​പി.​എ​സ്. ജ്യോ​തി​സ്, സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ​ഖാ​ദ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രോ​ടൊ​പ്പം പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​രാ​യ രേ​ഷ്മ​ രം​ഗ​നാ​ഥ്, സു​ധ​ർ​മ സ​ന്തോ​ഷ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​ആ​ർ. യ​മു​ന, സു​നി​മോ​ൾ, മി​നി ബി​ജു എ​ന്നി​വ​ർ നെ​ല്ലി​ശേ​രി വീ​ട്ടി​ൽ എ​ത്തി. പ​ഞ്ചാ​യ​ത്തി​ന്‍റെ ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ട് സ്ഥ​ല​വും വീ​ടും ഒ​രു​ക്കു​ന്ന​തി​ന് ആ​റേ​കാ​ൽ ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

താ​ത്കാ​ലി​ക സം​വി​ധാ​നം എ​ന്ന നി​ല​യി​ൽ വൈ​ദ്യു​തി ല​ഭ്യ​മാ​കു​ന്ന​തി​നു അ​പേ​ക്ഷ ന​ൽ​കി​യാ​ൽ 24 മ​ണി​ക്കൂ​റി​നു​ള​ളി​ൽ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ സ​ന്തോ​ഷ്കു​മാ​ർ പ​റ​ഞ്ഞു. വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ന​ൽ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ഖാ​ദ​ർ പ​റ​ഞ്ഞു. വൈ​ദ്യു​തി ല​ഭ്യ​മാ​യാ​ൽ അ​ന്നു​ത​ന്നെ പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ടെ​ലി​വി​ഷ​ൻ ന​ൽ​കു​വാ​നും പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചു.