ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി സ്വ​കാ​ര്യ ട്ര​സ്റ്റ്
Tuesday, July 7, 2020 10:54 PM IST
ചെ​ങ്ങ​ന്നൂ​ർ: കോ​വി​ഡ് മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വെ​ണ്‍​മ​ണി​യി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ത​റ​യി​ലേ​ത്ത് കോ​ശി സാ​റാ​മ്മ ട്ര​സ്റ്റ് കൈ​ത്താ​ങ്ങാ​യി. ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളാ​യ എ​ഴു​പ​ത് പേ​ർ​ക്കാ​ണ് ട്ര​സ്റ്റ് ധ​നസ​ഹാ​യം ന​ൽ​കി​യ​ത്. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ടി.​കെ. മാ​ത്യു​വി​ന്‍റെ ഭ​വ​നാ​ങ്ക​ണ​ത്തി​ൽ കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ത്തി​യ ച​ട​ങ്ങി​ൽ വെ​ണ്‍​മ​ണി സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. വി.​ടി. ജോ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വെ​ണ്‍​മ​ണി പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്. രാ​ജീ​വ്, ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ടി.​കെ. മാ​ത്യു, ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​ങ്ങ​ളാ​യ കെ. ​ജോ​ർ​ജ്, ടി.​കെ. സൈ​മ​ണ്‍, സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ട്ര​സ്റ്റി സ​ജി നാ​വോ​ലി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു.