പ​ച്ച​മു​ള​ക് കൃ​ഷി​യു​മാ​യി പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക കൂ​ട്ടാ​യ്മ
Tuesday, July 7, 2020 10:54 PM IST
പൂ​ച്ചാ​ക്ക​ൽ: പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യാ​യ പൂ​ർ​ണ​ശ്രീ എ​ഫ്ഐ​ജി അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ആ​രം​ഭി​ച്ച പ​ച്ച​മു​ള​ക് കൃ​ഷി​യു​ടെ ന​ടീ​ൽ ഉ​ദ്ഘാ​ട​നം ചേ​ന്നം പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ഹ​രി​ക്കു​ട്ട​ൻ നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മവ​കു​പ്പി​ന്‍റെ ആ​ത്മ പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പൂ​ർ​ണ​ശ്രീ എ​ഫ്ഐ​ജി​യി​ലെ പ​തി​നൊ​ന്ന് അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് കൃ​ഷി ചെ​യ്യു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഗ്രോ​ബാ​ഗു​ക​ളി​ലാ​യി 300 പ​ച്ച​മു​ള​ക് തൈ​ക​ളാ​ണ് ന​ട്ട​ത്.
കൊ​റോ​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തി​യ ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​സി. സി​നി​മോ​ൻ, കെ.​എ​സ്. ബാ​ബു, റ്റി.​കെ. ശ​ശി​ക​ല, കൃ​ഷി ഓ​ഫീ​സ​ർ ആ​ശ എ. ​നാ​യ​ർ, ആ​ത്മ അ​സി​സ്റ്റ​ന്‍റ് ടെ​ക്നോ​ള​ജി മാ​നേ​ജ​ർ സ​ജി​മോ​ൻ, ഗ്രൂ​പ്പ് ക​ണ്‍​വീ​ന​ർ രാ​ധാ​മ​ണി വേ​ല​ങ്ങാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.