ജന്മ​ദി​ന സ​മ്മാ​ന​മാ​യി നി​ഖി​ൽ സ്കൂ​ളി​ന് ടെ​ലി​വി​ഷ​ൻ സ​മ്മാ​നി​ച്ചു
Tuesday, July 7, 2020 10:54 PM IST
എ​ട​ത്വ: ഓ​ണ്‍ലൈ​ൻ പ​ഠ​ന​ത്തി​നാ​യി ടിവി ഇ​ല്ലാ​തെ നെ​ട്ടോ​ട്ട​ത്തി​ലാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി ജന്മദി​ന സ​മ്മാ​ന​മാ​യി നി​ഖി​ൽ സ്കൂ​ളി​ന് ടെ​ലി​വി​ഷ​ൻ സ​മ്മാ​നി​ച്ചു. പാ​ലാ ചാ​വ​റ പ​ബ്ലി​ക് സ്കൂ​ൾ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​യ ആ​ല​പ്പാ​ട്ട് പ​റ​ത്ത​റ നി​ഖി​ൽ സ​ജി​യാ​ണ് ആ​ന​പ്ര​ന്പാ​ൽ തെ​ക്ക് യുപി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ്‍ലൈ​ൻ പ​ഠ​ന​ത്തി​നാ​യി ടി​വി സ​മ്മാ​നി​ച്ച​ത്.
സ്കൂ​ൾ പ്ര​ധാ​ന​ാ​ധ്യാ​പി​ക ലേ​ഖാ ജോ​ർ​ജ് ടി​വി ഏ​റ്റു​വാ​ങ്ങി. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഡി​ജി​റ്റ​ൽ ച​ല​ഞ്ചി​ലൂ​ടെ സ്കൂ​ൾ അ​ധി​കൃ​ത​ർ ടെ​ലി​വി​ഷ​ൻ ആ​വ​ശ്യ​പ്പെട്ടിരു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലൂ​ടെ പ​ങ്കു​വ​ച്ച വാ​ർ​ത്ത നി​ഖി​ലി​ന്‍റ പി​താ​വ് അ​റി​യു​ക​യും മ​ക​ന്‍റെ ജന്മദി​ന സ​മ്മാ​ന​മാ​യി ടെ​ലി​വി​ഷ​ൻ വാ​ഗ്ദാ​നം ചെ​യ്യു​ക​യുമാ​യി​രു​ന്നു.
സ​ഹോ​ദ​ര​ങ്ങ​ളാ​യ നോ​യ​ൽ, നി​ക്സ​ണ്‍, ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള, ശ​ര​ത് കെ.​എ​സ്, വി​ൻ​സ​ൻ പൊ​യ്യാ​ലു​മാ​ലി​ൽ, സു​രേ​ഷ് പി.​ഡി, റി​നോ​ഷ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഡി​ജി​റ്റ​ൽ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി എ​ട​ത്വ ക​റു​ക​ക്ക​ളം ഹോ​ൾ​ഡി​ംഗ്സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് ടെ​ലി​വി​ഷ​നു​ക​ൾ ന​ൽ​കു​ന്നു​ണ്ട്.