കോ​വി​ഡ് യാ​ത്ര​ക്കാ​ർ​ക്ക് സൗ​ക​ര്യം ഒ​രു​ക്ക​ൽ; ഡി​ടി​പി​സി കെ​ട്ടി​ടം​ ഏ​റ്റെ​ടു​ത്തു
Tuesday, July 7, 2020 10:51 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തി​ന്‍റെ പു​റ​ത്തു നി​ന്നു​വ​രു​ന്ന യാ​ത്ര​ക്കാ​രു​മാ​യി എ​ത്തു​ന്ന കോ​വി​ഡ് 19 സ്പെ​ഷ്യ​ൽ ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​ർ​ക്ക് യാ​ത്രാ​മ​ധ്യേ സു​ര​ക്ഷി​ത​മാ​യി പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ർ​ത്തി​ക​പ്പ​ള​ളി വി​ല്ലേ​ജി​ൽ ദേ​ശീ​യ പാ​ത​യോ​ടു ചേ​ർ​ന്ന് സ്ഥി​തി ചെ​യ്യു​ന്ന ഡി​റ്റി​പി​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ടം ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​റ്റെ​ടു​ത്ത് ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ ഉ​ത്ത​ര​വാ​യി.
കെ​ട്ടി​ട​ത്തി​ന്‍റെ താ​ക്കോ​ൽ ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്കു കൈ​മാ​റാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്കു ന​ൽ​കി ഉ​ത്ത​ര​വാ​യി. കോ​വി​ഡ് 19 പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് സ്ഥാ​പ​നം ന​ട​ത്തു​ന്ന​തി​നും ശു​ചീ​ക​രി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. സു​ഗ​മ​മാ​യ രീ​തി​യി​ൽ മേ​ൽ​പ്പ​റ​ഞ്ഞ ആ​വ​ശ്യ​ത്തി​നാ​യി സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് കാ​ർ​ത്തി​ക​പ്പ​ള്ളി ത​ഹ​സി​ൽ​ദാ​ർ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.