കേ​സെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു
Monday, July 6, 2020 9:53 PM IST
ആ​ല​പ്പു​ഴ: ക്ഷാ​മ​ബ​ത്ത നി​ഷേ​ധി​ച്ച​തി​ലും ശ​ന്പ​ള​വും സ​റ​ണ്ട​റും ക​വ​ർ​ന്നെ​ടു​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് സെ​റ്റോ ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ന്ന വി​ളി​ച്ചു​ണ​ർ​ത്ത​ൽ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ സെ​റ്റോ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ സ​മ​ര​ത്തി​നെ​തി​രേ കേ​സെ​ടു​ത്ത പോ​ലീ​സ് ഒ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ ഭ​ര​ണാ​നു​കൂ​ലി​ക​ൾ ന​ട​ത്തു​ന്ന യോ​ഗ​ങ്ങ​ൾ​ക്കു നേ​രേ ക​ണ്ണ​ട​യ്ക്കു​ക​യാ​ണ്. തെ​റ്റു​ക​ൾ​ക്ക് മ​റ​യാ​യി കോ​വി​ഡ് മ​ഹാ​മാ​രി​യെ സ​ർ​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​യാ​ണെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ജി​ല്ലാ ചെ​യ​ർ​മാ​ൻ ടി.​ഡി. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. ക​ണ്‍​വീ​ന​ർ ജോ​ണ്‍ ബോ​സ്കോ, കെ​പി​എ​സ്ടി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​ദീ​പ്, എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. സ​ന്തോ​ഷ്, കെ​ജി​ഒ​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നി​ൽ​പ്പു സ​മ​രം

ആ​ല​പ്പു​ഴ: അ​തി​ർ​ത്തി സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് മാ​ടു​ക​ളെ കൊ​ണ്ടു​വ​രാ​ൻ അ​നു​വ​ദി​ക്കു​ക, സം​സ്ഥാ​ന​ത്തി​ന​ക​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ലി​ച്ച​ന്ത​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക, നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ​നി​ന്ന് മാ​ടു​ക​ളെ കൂ​ടി​യ വി​ല​യ്ക്കുവാ​ങ്ങി ക​ച്ച​വ​ടം ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ളെ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ തെ​റ്റാ​യ ന​ട​പ​ടി​യി​ലൂ​ടെ ഉ​പ​ദ്ര​വി​ക്കു​ന്ന സ​മീ​പ​നം ഉ​പേ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ആ​ല​പ്പു​ഴ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ നി​ൽ​പ്പു സ​മ​രം ന​ട​ത്തി. ഒ. ​അ​ഷ​റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.