കാ​യം​കു​ളം ​സ്റ്റേ​ഷ​നി​ലെ ര​ണ്ടു​ പോ​ലീ​സു​കാ​ർ ഹോം ക്വാ​റ​ന്‍റൈനി​ൽ
Monday, July 6, 2020 9:53 PM IST
കാ​യം​കു​ളം: ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ പ​ച്ച​ക്ക​റി വ്യാ​പാ​രി​ക്ക് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ര​ണ്ടു പോ​ലീ​സു​കാ​ർ ഹോം ​ക്വാ​റ​ന്‍റൈ​നി​ലാ​യി. ക​ഴി​ഞ്ഞദി​വ​സം വ്യാ​പാ​രി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റെ കാ​ണാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നു. ഇ​തേത്തുട​ർ​ന്നാ​ണ് ഇ​യാ​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലാ​യ ജി​ഡി ചാ​ർ​ജ് ഉ​ൾ​പ്പെടെ ര​ണ്ടു പോ​ലീ​സു​കാ​ർ ഹോം ​ക്വാ​റന്‍റൈനി​ലാ​യ​ത്. ഇ​തി​നി​ടെ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി മാ​റി​യ കാ​യം​കു​ളം ന​ഗ​ര​ത്തി​ൽ നി​യ​മം ലം​ഘി​ച്ച നാ​ല്പ​തോ​ളം പേ​ർ​ക്കെ​തി​രേകൂ​ടി പോ​ലീ​സ് കേ​സെ​ടു​ത്തു.
മാ​സ്ക് ധ​രി​ക്കാ​തെ പൊ​തു​സ്ഥ​ല​ത്തുകൂ​ടി സ​ഞ്ച​രി​ച്ച​തി​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ കൂ​ട്ടം കൂ​ടി നി​ന്ന​തി​നു​മാ​ണ് നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞദി​വ​സം 57 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു.
നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കോ​വി​ഡ് സ്ര​വ​പ​രി​ശോ​ധ​ന ന​ഗ​ര​സ​ഭ​യി​ലെ ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ളി​ൽ ന​ട​ത്താ​ൻ സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ശി​വ​ദാ​സ​ൻ അ​റി​യി​ച്ചു. കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി. കൂ​ടാ​തെ വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈ‍​​നി​ൽ ക​ഴി​യു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡ് ആ​രോ​ഗ്യ ജാ​ഗ്ര​താ സ​മി​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കി.
കാ​യം​കു​ള​ത്ത് ഇ​തു​വ​രെ 22 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​തി​നാ​ൽ രോ​ഗവ്യാ​പ​നം ത​ട​യാ​ൻ ജ​ന​ങ്ങ​ൾ ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ചെ​യ​ർ​മാ​ൻ അ​ഭ്യ​ർ​ഥി​ച്ചു. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ഇ​പ്പോ​ൾ 315 പേ​ർ ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​തി​ൽ 182 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രും 105 പേ​ർ അ​ന്യ​സം​സ്ഥാ​ന​ത്തു നി​ന്നും എ​ത്തി​യ​വ​രു​മാ​ണ്. മ​റ്റ് 28 പേ​രും ഹോം​ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്നു​ണ്ട്.
258 പേ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്നു​ണ്ട്. ഒ​രു​കു​ടും​ബ​വു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലാ​യ 17 പേ​രും വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ അ​ഞ്ചു​പേ​രും ഉ​ൾ​പ്പെടെ 22 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഒ​രു​ദി​വ​സം 130ൽ ​അ​ധി​കം ആ​ളു​ക​ളി​ൽനി​ന്നും സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ക്കു​ന്നു​ണ്ട്.