ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ മാ​സ്കു​ക​ളു​മാ​യി റേ​ഷ​ൻ ക​ട​യു​ട​മ
Monday, July 6, 2020 9:53 PM IST
മ​ങ്കൊ​ന്പ്: റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് ക​ട​യു​ട​മ സൗ​ജ​ന്യ​മാ​യി മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് കാ​വ​നാ​ടി​ന്‍റെ എ​ആ​ർ​ഡി 253 റേ​ഷ​ൻ ക​ട​യി​ലാ​ണ് മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ പി.​ജെ. അ​ശോ​ക് കു​മാ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​ജി. ഗോ​പ​കു​മാ​ർ, എം.​എ. സ​ഫീ​ദ്, എ​സ്. ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.