ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ പ​ട്ടി​ണി​യി​ൽ
Monday, July 6, 2020 9:47 PM IST
ആ​ല​പ്പു​ഴ: ആ​രാ​ധ​നാ​ലയ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ണ്ണ, ക​ർ​പ്പൂ​രം, മെ​ഴു​കു​തി​രി, മാ​ല, വ​ഴി​പാ​ട് സാ​മ​ഗ്രി​ക​ൾ, പു​സ്ത​ക​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ ക​ച്ച​വ​ടം ചെ​യ്തു ജീ​വി​ച്ചി​രു​ന്ന ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ മു​ഴു​പ്പ​ട്ടി​ണി​യി​ൽ. കോ​വി​ഡ് ബാ​ധ വ്യാ​പ​ന​മു​ണ്ടാ​യ​തോ​ടെ അ​ട​ച്ചി​ട്ട ആ​രാ​ധ​ന​ാല​യ​ങ്ങ​ൾ അ​ഞ്ചു​മാ​സ​ത്തോ​ള​മാ​യി തു​റ​ന്നി​ട്ടി​ല്ല. ഇ​തോ​ടെ ഇ​വി​ടം ആ​ശ്ര​യി​ച്ചു ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​രു​ടെ ജീ​വി​ത​വും കു​ഴ​പ്പ​ത്തി​ലാ​യി. അം​ഗ​പ​രി​മി​ത​രും രോ​ഗി​ക​ളു​മാ​യി​ട്ടു​ള്ള ഇ​ത്ത​ര​ക്കാ​ർ പ​ല​രും ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലു​മാ​ണ്.
ഇ​ത്ത​ര​ക്കാ​രെ സ​ഹാ​യി​ക്കാ​ൻ ദേ​വ​സ്വം ബോ​ർ​ഡോ പ​ള്ളി​ ക​മ്മി​റ്റി​ക​ളോ രം​ഗ​ത്തു​വ​ര​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്. ഇ​വ​രെ അ​ടി​യ​ന്ത​ര​മാ​യി സ​ഹാ​യി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ത​യാ​റാ​ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര ആ​വ​ശ്യ​പ്പെ​ട്ടു.