ഫെ​യ്സ് ഷീ​ൽ​ഡ് വി​ത​ര​ണം ചെ​യ്തു
Monday, July 6, 2020 9:46 PM IST
ചേ​ർ​ത്ത​ല: ഹോ​ളി ഫ്ര​ണ്ട്സ് 89 ബാ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്ക് ഫെ​യ്സ് ഷീ​ൽ​ഡ് വി​ത​ര​ണം ചെ​യ്തു. മു​ഖാ​വ​ര​ണം നി​ർ​ബ​ന്ധ​മാ​ക്കി​യി​രി​ക്കു​ന്ന​തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ​ത്തി​ന്‍റെ മു​ഴു​വനായു​ള്ള സം​ര​ക്ഷ​ണ​ത്തി​നുവേ​ണ്ടി​യു​ള്ള ഷീ​ൽ​ഡി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ജോ​മി ജേ​ക്ക​ബി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഐ​സ​ക് മാ​ട​വ​ന നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ നാ​രാ​യ​ണ​ൻ, ഷൈ​ലോ​ക്ക് എ​ന്നി​വ​ർ പ്രസംഗിച്ചു.

അ​ണുന​ശീ​ക​ര​ണം ന​ട​ത്തി

ഹ​രി​പ്പാ​ട്: സേ​വാ​ദ​ൾ ഹ​രി​പ്പാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും ക്വാ​റ​ന്‍റൈനുവേണ്ടി തെ​ര​ഞ്ഞെ​ടു​ത്ത ലോ​ഡ്ജു​ക​ളും, വി​ദേ​ശ​ത്തു നി​ന്നും സ്വ​ദേ​ശ​ത്തു നി​ന്നും വ​ന്ന് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​നു ശേ​ഷ​മു​ള്ള വീ​ടു​ക​ളും അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​ന് ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ തു​ട​ക്കം കു​റി​ച്ചു. സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ​ബോ​ർ​ഡ് അം​ഗം എ​സ്. ദീ​പു ഉ​ദ്ഘാ​ട​നം ചെ​യ്തു. സേ​വാ​ദ​ൾ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​നാ​യി.
ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കാ​ട്ടി​ൽ സ​ത്താ​ർ, സേ​വാ​ദ​ൾ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. സേ​വാ​ദ​ൾ ഭാ​ര​വാ​ഹി​ക​ളാ​യ സ​ലീം, ജി​തി​ൻ, അ​ഭി​ജി​ത്ത്, സൂ​ര​ജ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.