ആ​ശു​പ​ത്രി​യി​ലെ ജൈ​വമാ​ലി​ന്യ​ങ്ങ​ൾ ഇ​നി ഇ​ന്ധ​ന​മാ​യി മാ​റും
Monday, July 6, 2020 9:46 PM IST
എ​ട​ത്വ: ച​ന്പ​ക്കു​ളം, എ​ട​ത്വ സാ​മൂ​ഹി​കാ​രോ​ഗ്യകേ​ന്ദ്ര​ങ്ങ​ളി​ലെ ജൈ​വമാ​ലി​ന്യ​ങ്ങ​ൾ ഇ​നി ഇ​ന്ധ​ന​മാ​യി മാ​റും. ഇ​വി​ട​ങ്ങ​ളി​ൽ ജൈ​വമാ​ലി​ന്യ​ത്തി​ൽനി​ന്നു ഗ്യാ​സ് ഉ​ത്​പാ​ദി​പ്പി​ച്ചു തു​ട​ങ്ങി. ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ കൊ​ണ്ടു​വ​രു​ന്ന​തും ആ​ശു​പ​ത്രി​യി​ൽനി​ന്നു കൊ​ടു​ക്കു​ന്ന ഭ​ക്ഷ​ണപ​ദാ​ർ​ഥ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും ജൈ​വമാ​ലി​ന്യ​ങ്ങ​ളും ഗ്യാ​സ് ഉ​ത്​പാ​ദി​പ്പി​ക്കു​ന്ന ടാ​ങ്കി​ൽനി​ക്ഷേ​പി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. അ​ത് അ​ഴു​കി ഗ്യാ​സ് ടാ​ങ്കി​ൽ എ​ത്തി ഗ്യാ​സ് ഉ​ത്​പാ​ദി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
ഒ​രുദി​വ​സം ഉ​ത്​പാ​ദി​പ്പി​ക്കു​ന്ന ഗ്യാ​സ് നാലു മ​ണി​ക്കൂ​ർ വ​രെ തു​ട​ർ​ച്ച​യാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. ലാ​ബി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്കും സ്റ്റൗ ​ക​ത്തി​ക്കു​ന്ന​തി​നുമാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​സി​നി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ല​ത്തി​ങ്ക​ൽ, അ​സി. എ​ൻ​ജി​നിയ​ർ ശ​ര​വ​ണ​ൻ എ​ന്നി​വ​ർ വി​ല​യി​രു​ത്തി.
ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2020-21 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തിയാ​ണ് ബ യോഗ്യാസ് പ്ലാ​ന്‍റു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ​ദ്ധ​തി വി​ഹി​ത​മാ​യി 5,50,000 രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു എ​ങ്കി​ലും 4,80, 000 രൂ​പ​യാ​ണ് ചെ​ല​വാ​യ​ത്. റെ​യ്ഡ്കോ ക​ന്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ലാ​ന്‍റു​ക​ളു​ടെ നി​ർ​മാ​ണം.