അ​നു​സ്മ​ര​ണം ന​ട​ത്തി
Monday, July 6, 2020 9:46 PM IST
മ​ങ്കൊ​ന്പ്: മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ന്‍റെ നു​റ്റി​മൂ​ന്നാം ജന്മദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സ് നെ​ടു​മു​ടി നോ​ർ​ത്ത് മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണം ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​വേ​ലി​ക്ക​ര മു​ൻ പാ​ർ​ല​മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് സ​ജി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​വി. ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പി.​എ​സ്. തോ​മ​സ്, അ​ജോ ആ​ന്‍റ​ണി, സാ​ജു ആ​ന്‍റ​ണി, അ​നൂ​പ് അ​നി​രു​ദ്ധ​ൻ, മാ​ത്യൂ​സ് മ​ണിമ​ന്ദി​രം, ഏ​ബ്ര​ഹാം ജോ​സ​ഫ്, ജെ. ​ആ​ന്‍റ​ണി, ബി​ന്ദു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യോ​ഗം​ചേ​ർ​ന്നു

മ​ങ്കൊ​ന്പ്: കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​ജോ​സ​ഫ് വി​ഭാ​ഗം കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​ിറ്റി യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ ട്ട​വ​ർ​ക്കും വീ​ടി​നു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​വ​ർ​ക്കും അ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഒ​രു കു​ടും​ബ​ത്തി​ന് പ​തി​നാ​യി​രം രൂ​പ​യും വീ​ട് പൂ​ർ​ണമാ​യും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും ഭാ​ഗി​ക​മാ​യി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പിച്ച സാ​ന്പ​ത്തി​ക സ​ഹാ​യ​വും കു​ട്ട​നാ​ട്ടി​ലെ 13 പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​ടി​യ​ന്ത​ര​മാ​യി കൊ​ടു​ത്തുതീ​ർ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ട​നാ​ട്ടി​ലെ അ​ടു​ത്ത പു​ഞ്ച​കൃ​ഷി​ക്കു​ള്ള പ​ന്പിം​ഗ് ലേ​ല ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി തോ​മ​സ് ക​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ർ​ജ് ജോ​സ​ഫ്, ജോ​സ​ഫ് നെ​ല്ലു​വേ​ലി, തോ​മ​സു​കു​ട്ടി മാ​ത്യു, സാ​ബു തോ​ട്ടു​ങ്ക​ൽ, പ്ര​കാ​ശ് പ​ന​വേ​ലി, അ​ജി​ത്ത് രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.