കോവിഡ്: തീ​ര​ദേ​ശ​ത്ത് നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കി
Sunday, July 5, 2020 10:42 PM IST
തു​റ​വൂ​ർ: കോ​വി​ഡ് വ്യാ​പ​ന ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന തീ​ര​ദേ​ശ​ത്ത് നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കി. തീ​ര​ദേ​ശ റോ​ഡി​ൽ അ​ന്ധ​കാ​ര​ന​ഴി, പ​ള്ളി​ത്തോ​ട് റോ​ഡ് മു​ക്ക്, ക​ട​ത്തു​ക​ട​വ്, ചാ​പ്പ​ക്ക​ട​വ് ,തെ​ക്കേ​ചെ​ല്ലാ​നം, ചെ​ല്ലാ​നം ഹാ​ർ​ബ​ർ, ഗോ​ഡു​പ​റ​മ്പ് , ക​ണ്ട​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ വ​ച്ച് യാ​ത്ര​ക​ൾ പൂ​ർ​ണ​മാ​യി നി​യ​ന്ത്രി​ച്ചി​രി​ക്കു​ക​യാ​ണ്.
പ്ര​ദേ​ശ​ത്ത് പോ​ലീ​സ് പ​ട്രോ​ളിം​ഗും ശ​ക്ത​മാ​ക്കി. ചെ​ല്ലാ​നം, പ​ള്ളി​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ണ്ടു പേ​ർ കോ​വി​ഡ് പോ​സി​റ്റി​വ് ആ​കു​ക​യും ഉ​റ​വി​ടം ക​ണ്ടെ​ത്തു​വാ​ൽ സാ​ധി​ക്കാ​തെ​യും വ​ന്ന​തോ​ടെ​യാ​ണ് ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു വാ​ർ​ഡു​ക​ളും കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്തി​ലെ തീ​ര​ദേ​ശ​ത്തെ ര​ണ്ടു വാ​ർ​ഡു​ക​ളും, തു​റ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, പ​തി​നാ​റ്, പ​തി​നെ​ട്ട് വാ​ർ​ഡു​ക​ളും, പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​റാം വാ​ർ​ഡും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.
ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഈ ​മേ​ഖ​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യു​മാ​ണ്. ക​ട​പ്പു​റ​ത്ത് ജ​ന​ങ്ങ​ൾ കു​ട്ടം​കൂ​ടി ചീ​ട്ടു​ക​ളി​ക്കു​ന്ന​തും മ​റ്റും തു​ട​രു​ന്നു​മു​ണ്ട്.
റോ​ഡി​ൽ മാ​ത്രം പോ​ലീ​സ് പ​രി​ശോ​ധ​ന ഒ​രു​ങ്ങു​ന്ന​ത് ഇ​ത്ത​ര​ക്കാ​ർ​ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം. ചെ​ല്ലാ​നം, ചാ​പ്പ​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഹോം ​ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വ​ള​ള​ത്തി​ൽ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​യ്ക്കു പോ​കു​ന്ന​തും അ​രോ​ഗ്യ ഭീ​ഷ​ണി ഉ​ണ്ടാ​ക്കു​ന്നു.