പുറത്തിറങ്ങണമെങ്കിൽ മുട്ടറ്റം വെള്ളത്തിൽ നീന്തണം
Sunday, July 5, 2020 10:42 PM IST
അ​ന്പ​ല​പ്പു​ഴ: ഒ​രു പ്ര​ദേ​ശ​ത്തെ ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങ​ണ​മെ​ങ്കി​ൽ മു​ട്ട​റ്റം വെ​ള്ള​ത്തി​ൽ നീ​ന്ത​ണം. പു​ന്ന​പ്ര തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് പു​ന്ന​പ്ര കി​ഴ​ക്കാ​ണ് നി​ര​വ​ധി വീ​ട്ടു​കാ​ർ വ​ർ​ഷ​ങ്ങ​ളാ​യി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. ഇ​വി​ടെ റോ​ഡി​ൽ നി​ന്നും കി​ഴ​ക്കോ​ട്ടാ​യി എ​ട്ട​ടി വീ​തി​യി​ൽ വ​ഴി​യ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഈ ​ഭാ​ഗം ചെ​ളി​യും വെ​ള്ള​വും നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. മ​ഴ ക​ന​ത്ത​തോ​ടെ കാ​ടു പി​ടി​ച്ചു കി​ട​ക്കു​ന്ന ഈ ​ഭാ​ഗ​ത്തു കൂ​ടി​യാ​ണ് നാ​ട്ടു​കാ​രു​ടെ യാ​ത്ര.
ചെ​ളി​യി​ലും മാ​ലി​ന്യം നി​റ​ഞ്ഞ വെ​ള്ള​ത്തി​ലൂ​ടെ​യു​മു​ള്ള ഈ ​യാ​ത്ര​മൂ​ലം പ​ക​ർ​ച്ച വ്യാ​ധി​ക​ൾ പ​ട​രു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് നാ​ട്ടു​കാ​ർ​ക്കു​ള്ള​ത്. ത​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​തി​നു പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. യാ​ത്ര ചെ​യ്യാ​നു​ള്ള ബു​ദ്ധി​മു​ട്ടു​കാ​ര​ണം അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കു പോ​ലും പു​റ​ത്തി​റ​ങ്ങാ​ൻ നാ​ട്ടു​കാ​ർ​ക്ക് ക​ഴി​യാ​റി​ല്ല. കോ​വി​ഡ് കാ​ല​മാ​യി​ട്ടും പ്ര​ദേ​ശ​ത്തെ ഈ ​ദു​ര​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണാ​ൻ പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. യാ​ത്രാ ദു​രി​ത​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.