കോവിഡ് വ്യാപനം: ബാറുകളും ബിവറേജസും അടച്ചുപൂട്ടണമെന്ന് യൂത്ത് ലീഗ്
Sunday, July 5, 2020 10:39 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് വ്യാ​പ​നം ജി​ല്ല​യി​ൽ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ബാ​റു​ക​ളും ബി​വ​റേ​ജ​സും അ​ട​ച്ചു പൂ​ട്ട​ണ​മെ​ന്ന് മു​സ്‌ലിം യൂ​ത്ത് ലീ​ഗ് ആ​ല​പ്പു​ഴ ജി​ല്ലാ​ക​മ്മിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ലെ ആ​ല​പ്പു​ഴ​യും, കാ​യം​കു​ള​വും, മാ​വേ​ലി​ക്ക​ര​യും, അ​ട​ക്കം സ​മൂ​ഹ​വ്യാ​പ​ന​ത്തി​ന് ഏ​റെ സാ​ധ്യ​ത ഏ​റി​യ സ്ഥ​ല​ങ്ങ​ളാ​ണ്, ആ​രോ​ഗ്യ വി​ദ​ഗ്ധ​രും ആ​രോ​ഗ്യ സം​ഘ​ട​ന​ക​ളും സ​മൂ​ഹ വ്യാ​പ​ന​ത്തി​ന് ഏ​റെ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഈ ​മേ​ഖ​ല​ക​ളെ പ​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റെ ആ​ളു​ക​ൾ കൂ​ടു​ന്ന ബാ​റു​ക​ളും ബി​വ​റേ​ജസും കോ​വി​ഡി​ന്‍റെ ഒ​രു ത​ര​ത്തി​ലു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബാ​റു​ക​ളും ബി​വ​റേ​ജസും അ​ട​ച്ചു പൂ​ട്ട​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്ന് യൂ​ത്ത് ലീഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ഷാ​ജ​ഹാ​നും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ബി​ജു​വും ആ​വ​ശ്യ​പ്പെ​ട്ടു.