അപകടസാന്നിധ്യമായി നഗരത്തിൽ പലയിടത്തും തടിക്കൂട്ടം
Sunday, July 5, 2020 10:39 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​മ​ധ്യ​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ത​ടി​ക്കൂ​ട്ടം കൂ​നി​ൻ​മേ​ൽ കു​രു​വെ​ന്ന പോ​ലെ​യാ​കു​ന്നു. ചെ​റി​യ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ വെ​ട്ടി​യ മ​ര​ത്ത​ടി​ക​ൾ പ​ല​തും ക​നാ​ലോ​ര​ങ്ങ​ളി​ലും മ​റ്റും കി​ട​ക്കു​ന്ന​ത് പ​ല​പ്പോ​ഴും അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു​മു​ണ്ട്.

മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും പ​രാ​തി​യെത്തു​ട​ർ​ന്നാ​ണ് ന​ഗ​ര​മ​ധ്യ​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യി നി​ന്നി​രു​ന്ന കാ​ൽ​നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള​ള മ​രം വെ​ട്ടി​യ​ത്. മാ​ർ​ക്ക​റ്റി​നു സ​മീ​പം നി​ന്നി​രു​ന്ന മ​ര​മാ​ണ് അ​ധി​കൃ​ത​ർ വെ​ട്ടി​യ​ത്. കാ​ല​പ്പഴ​ക്ക​മു​ള​ള ഈ ​മ​ര​ത്തി​ന്‍റെ ചി​ല്ല​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട്ടി അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് മ​രം വെ​ട്ടി​യ​ത്. എ​ന്നാ​ൽ ശി​ഖ​ര​ങ്ങ​ൾ ഏ​റെ​യു​ള്ള മ​ര​ത്തി​ന്‍റെ ത​ടി നീ​ക്കം ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തു പോ​ലും ഇ​ന്ന​ലെ​യാ​ണ്.

മ​ഴ തി​മി​ർ​ത്ത് പെ​യ്ത​പ്പോ​ൾ ത​ടി​ക്കൂ​ട്ട​ത്തി​നു ചു​റ്റും കാ​ടു​പി​ടി​ച്ച് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യ​ട​ക്കം വി​ഹാ​ര​കേ​ന്ദ്ര​വു​മാ​യി. രാ​ത്രി​യു​ടെ മ​റ​വി​ൽ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന ഇ​വി​ടേ​ക്കു സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്പോ​ൾ ഇ​വി​ട​മാ​കെ ദു​ർ​ഗ​ന്ധ​പൂ​രി​ത​വു​മാ​കും. തെ​രു​വു​നാ​യ്ക്ക​ളും ഇ​തോ​ടെ ഇ​തി​നു സ​മീ​പം കേ​ന്ദ്ര​മാ​ക്കി. റോ​ഡി​ലേ​ക്ക് അ​ല​പ്മെ​ങ്കി​ലും ക​യ​റി​യാ​ണ് ചി​ല​യി​ട​ങ്ങ​ളി​ലെ ത​ടി​ക്കൂ​ട്ട​ത്തി​ന്‍റെ കി​ട​പ്പും.