അ​ന്താ​രാ​ഷ്‌ട്ര ട്രി​ബ്യൂ​ണ​ൽ വി​ധി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​നു​കൂ​ല​മ​ല്ലെ​ന്ന്
Sunday, July 5, 2020 10:39 PM IST
ചേ​ർ​ത്ത​ല: ഇ​റ്റാ​ലി​യ​ൻ ഭ​ടന്മാ​ർ കേ​ര​ള​ത്തി​ലെ ര​ണ്ടു​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​തി​ദാ​രു​ണ​മാ​യി വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​ന്താ​രാ​ഷ്‌ട്ര ട്രി​ബ്യൂ​ണ​ൽ കോ​ട​തി വി​ധി ഇ​ന്ത്യ​ക്ക് അ​നു​കൂ​ല​മ​ല്ലെ​ന്നു കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​നും നാ​ഷ​ണ​ൽ ഫി​ഷ് വ​ർ​ക്കേ​ഴ്സ് ഫോ​റ​വും. മ​ത്സ്യ​ത്തൊ​ഴി​ലാ​ക​ളു​ടെ മു​ഖ്യ ആ​വ​ശ്യ​മാ​യി​രു​ന്നു ഇ​റ്റാ​ലി​യ​ൻ ഭ​ടന്മാ​രെ ജ​യി​ലി​ൽ അ​ട​യ്ക്ക​ണ​മെ​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ത്യ​യി​ൽ മാ​റി മാ​റി ഭ​രി​ച്ച സ​ർ​ക്കാ​രു​ക​ൾ ഇ​റ്റാ​ലി​യ​ൻ ഭ​ടന്മാ​ർ​ക്ക് അ​നു​കൂ​ല​മാ​യി പ​ല പ​ഴു​തു​ക​ളും തു​റ​ന്നു​കൊ​ടു​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.
ട്രി​ബ്യൂ​ണ​ൽ വി​ധി വ​ന്നി​ട്ട് 40 ദി​വ​സ​ത്തോ​ളം അ​വ പു​റ​ത്തു വി​ടാ​തി​രു​ന്ന കേ​ന്ദ്ര​ന​ട​പ​ടി മീ​ൻ പി​ടി​ത്ത സ​മൂ​ഹ​ത്തോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​യേ ക​രു​താ​നാ​വൂ. ഇ​ന്ത്യ​ൻ ക​ട​ൽ നി​യ​മ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര ക​ട​ൽ നി​യ​മ​ങ്ങ​ളും ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​ർ​ക്കു വെ​ടി​വ​ച്ച​ത്. ഈ ​വി​ധി ഇ​ന്ത്യ​ൻ ക​ട​ലി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന എ​ല്ലാ വി​ദേ​ശ യാ​ത്രാ ക​പ്പ​ലു​ക​ൾ​ക്കും ച​ര​ക്കു ക​പ്പ​ലു​ക​ൾ​ക്കു​മു​ള​ള താ​ക്കീ​ത് കൂ​ടി​യാ​ണെ​ന്ന് കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജാ​ക്സ​ണ്‍ പൊ​ള്ള​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി ​ഡി മ​ജീ​ന്ദ്ര​ൻ, നാ​ഷ​ണ​ൽ ഫി​ഷ് വ​ർ​ക്കേ​ഴ്സ് ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​പീ​റ്റ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.