പോളിംഗ് സ്റ്റേഷനുകളുടെ പുനഃക്രമീകരണം: ചർച്ച നടത്തി
Sunday, July 5, 2020 10:39 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള 2020ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ പു​നഃ​ക്ര​മീ​ക​ര​ണം സം​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യു​ള്ള യോ​ഗം ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്നു. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പി.​എ​സ്. സ്വ​ർ​ണ​മ്മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം. ത​ദ്ദേ​ശ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി നി​ല​വി​ലു​ള്ള പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​ന് അ​താ​തു ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രി​ൽ നി​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. ജി​ല്ല​യി​ലാ​കെ 72 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളും ആ​റു​ന​ഗ​ര​സ​ഭ​ക​ളു​മാ​ണ് ഉ​ള്ള​ത്. നി​ല​വി​ൽ 72 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 1169 വാ​ർ​ഡു​ക​ളി​ലാ​യി 1984 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും ആ​റു​ന​ഗ​ര​സ​ഭ​ക​ളി​ൽ 215 വാ​ർ​ഡു​ക​ളി​ലാ​യി 268 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും ഉ​ൾ​പ്പെ​ടെ 2252 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ഉ​ള്ള​ത്.
നി​ല​വി​ൽ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 213 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും ന​ഗ​ര​സ​ഭ​ക​ളി​ലെ 31 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ​യും പു​നഃ​ക്ര​മീ​ക​ര​ണം സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു ഏ​ഴു​വ​രെ ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള യോ​ഗം ന​ട​ക്കും. പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ സം​ബ​ന്ധി​ച്ച് അ​ന്തി​മ​തീ​രു​മാ​നം ഏ​ഴാം തീ​യ​തി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ എ​ടു​ക്കും.
പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ കാ​ര്യ​ത്തി​ൽ പു​നഃ​ക്ര​മീ​ക​ര​ണം ആ​വ​ശ്യ​മെ​ങ്കി​ൽ അ​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ശി​പാ​ർ​ശ ല​ഭി​ച്ചാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. തു​ട​ർ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അം​ഗീ​കാ​ര​ത്തി​നു ന​ൽ​കും.
യോ​ഗ​ത്തി​ൽ വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ, തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കെ​ട്ടി​ട​ങ്ങ​ളു​ടെ ബ​ല​ക്ഷ​യം, നി​ബ​ന്ധ​ന​യി​ൽ കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​ർ ഉ​ള്ള​ത്, റാ​ന്പി​ന്‍റെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും അ​പ​ര്യാ​പ്ത​ത എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് നി​ല​വി​ലു​ള്ള പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​ത്.