തോ​ട്ട​പ്പ​ള്ളി​യി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​ത് സ​ർ​ക്കാ​രെ​ന്ന് എം. ​ലി​ജു
Sunday, July 5, 2020 10:39 PM IST
ആ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി​യി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​ത് സ​ര്‍​ക്കാ​രാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു കു​റ്റ​പ്പെ​ടു​ത്തി. യാ​തൊ​രു പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന​വും ന​ട​ത്താ​തെ വ​ന്‍​തോ​തി​ല്‍ ക​രി​മ​ണ​ല്‍ ക​ട​ത്തു​ന്ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തി​രെ തീ​ര​ദേ​ശ​ത്തെ​യും കു​ട്ട​നാ​ടി​നേ​യും ര​ക്ഷി​ക്കാ​നാ​ണ് ജ​ന​ങ്ങ​ള്‍ സ​മ​രം ചെ​യ്യു​ന്ന​ത്. രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ല്‍ വീ​ട് ന​ഷ്ട​പെ​ട്ട 145 കു​ടും​ബ​ങ്ങ​ള്‍ സ്‌​കൂ​ളി​ല്‍ ക​ഴി​യു​ന്ന പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ നാ​ടും വീ​ടും ര​ക്ഷി​ക്കാ​ന്‍ സ​മ​ര രം​ഗ​ത്തേ​ക്കി​റ​ങ്ങാ​ന്‍ ജ​ന​ങ്ങ​ളെ നി​ര്‍​ബ​ന്ധി​ത​രാ​ക്കി​യ​ത് സ​ര്‍​ക്കാ​രി​ന്‍റെ ക​ടും​പി​ടിത്ത​മാ​ണെ​ന്ന് ലി​ജു പ​റ​ഞ്ഞു.
തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്താ​യ ആ​റാ​ട്ടു​പു​ഴ കോ​വി​ഡ് ഭീ​തി​യി​ലാ​യി​ട്ടും എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും ലം​ഘി​ച്ചു ഹോ​ട്ട്‌​സ്‌​പോ​ട്ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നുപോ​ലു​മു​ള്ള നൂ​റു ക​ണ​ക്കി​ന് പോ​ലീ​സി​നെ​യും മ​ണ​ല്‍ ക​ട​ത്താ​ന്‍ വേ​ണ്ടി​യു​ള്ള ലോ​റി​ക​ളി​ലെ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളെ​യും തോ​ട്ട​പ്പ​ള്ളി​യി​ല്‍ നി​ര​ത്തി​യി​രി​ക്കു​ന്ന സ​ര്‍​ക്കാ​രാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ത​ക​ര്‍​ക്കു​ന്ന​ത്.
അ​മ്പ​ല​പ്പു​ഴ​യി​ലെ ജ​ന​പ്ര​തി​നി​ധി​യും ജി​ല്ല​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന മ​ന്ത്രി​യു​മാ​യ ജി. ​സു​ധാ​ക​ര​ന്‍ ഖ​ന​ന പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ക്കാ​നോ പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന ജ​ന​ത​യു​മാ​യി ച​ര്‍​ച്ച​യ്ക്കു പോ​ലുമോ ത​യാ​റാ​കാ​തെ അ​വ​രെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ലി​ജു പ​റ​ഞ്ഞു. ഗു​രു​ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്തു ക​രി​മ​ണ​ല്‍ ക​ട​ത്തു നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും ലി​ജു ആ​വ​ശ്യ​പ്പെ​ട്ടു.