ചെ​ങ്ങ​ന്നൂ​രിൽ അ​ദാ​ല​ത്ത്; എ​ല്ലാ പ​രാ​തി​ക​ളും തീ​ർ​പ്പാ​ക്കി
Saturday, July 4, 2020 10:20 PM IST
ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ എ.​ അ​ല​ക്സാ​ണ്ട​ർ ഓ​ണ്‍​ലൈ​ൻ അ​ദാ​ല​ത്തി​ൽ വ​ന്ന എ​ല്ലാ പ​രാ​തി​ക​ളും തീ​ർ​പ്പാ​ക്കി. വി​വി​ധ മേ​ഖ​ല​ക​ളി​ൽനി​ന്നു​മാ​യി വ്യ​ത്യ​സ്ത വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പത്തു പ​രാ​തി​ക​ളാ​ണ് ഓ​ണ്‍​ലൈ​നി​ലൂ​ടെ പ​രാ​തി​ക്കാ​ർ സ​മ​ർ​പ്പി​ച്ച​ത്. ഇ​വ​യി​ലെ​ല്ലാം ത​ന്നെ നി​യ​മാ​നു​സൃ​ത​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ളാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​ക്കൊ​ണ്ടാ​ണ് ഒ​രു പ​രാ​തി​പോ​ലും ബാ​ക്കി​വയ്​ക്കാ​തെ ഓ​ണ്‍​ലൈ​ൻ അ​ദാ​ല​ത്ത് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

പ​തി​റ്റാ​ണ്ടു​ക​ളാ​യി ആ​ധാ​ര​മി​ല്ലാ​ത്ത സ്ഥ​ല​ത്ത് താ​മ​സി​ച്ചു​വ​ന്നി​രു​ന്ന ചെ​ങ്ങ​ന്നൂ​ർ ക​ല്ലി​ശേ​രി പ​ഴ​യ​പീ​ടി​ക​യി​ൽ മേ​രി​ക്കു​ട്ടി ജേ​ക്ക​ബി​നും പ​ഴ​യ​പീ​ടി​ക​യി​ൽ ലീ​ലാ​മ്മ കു​ര്യ​നും പോ​ക്കു​വ​ര​വ് ച​ട്ടം 28 പ്ര​കാ​രം ആ​ധാ​രം ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട റ​വ​ന്യു അ​ധി​കാ​രി​ക​ൾ​ക്ക് ക​ള​ക്ട​ർ ഓ​ണ്‍​ലൈ​ൻ അ​ദാ​ല​ത്തി​ലൂ​ടെ നി​ർ​ദേ​ശം ന​ൽ​കി. പ്ര​ള​യ ദു​രി​താ​ശ്വാ​സ തു​ക കി​ട്ടാ​നു​ണ്ടാ​യി​രു​ന്ന തി​രു​വ​ൻ​മ​ണ്ടൂ​ർ മാ​വേ​ലി​ത്ത​റ വ​ത്സ​ല സോ​മ​നും തി​രു​വ​ൻ​മ​ണ്ടൂ​ർ തു​ണ്ടി​ക്ക​ണ്ട​ത്തി​ൽ വ​ത്സ​ല ര​വി​ക്കും ഫ​ണ്ടി​ന്‍റെ ല​ഭ്യ​ത​യ്ക്കു വി​ധേ​യ​മാ​യി തു​ക അ​നു​വ​ദി​ച്ചു ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​വും എ​ടു​ത്തു. കാ​ല​ങ്ങ​ളാ​യി വ​ഴി​യി​ല്ലാ​ത്ത​വ​ർ, മ​ര​ണ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ തു​ട​ങ്ങി​യ​വ​ർ ന​ൽ​കി​യ പ​രാ​തി​ക​ളും എ​ളു​പ്പം പ​രി​ഹാ​രം ക​ണ്ട് വി​വ​രം പ​രാ​തി​ക്കാ​രെ അ​റി​യി​ക്കാ​ൻ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് എ​ല്ലാ ജി​ല്ല​ക​ളി​ലും ഓ​ണ്‍​ലൈ​ൻ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന​ത്. ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ ഓ​ണ്‍​ലൈ​ൻ അ​ദാ​ല​ത്താ​ണ് ചെ​ങ്ങ​ന്നൂ​രി​ലേ​ത്. പ​രാ​തി​ക്കാ​ർ ത​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച സ​മ​യ​ത്ത് തൊ​ട്ട​ടു​ത്തു​ള്ള അ​ക്ഷ​യ സെ​ന്‍റ​റി​ൽ എ​ത്തി​യാ​ണ് വീ​ഡി​യോ കോ​ണ്‍​ഫ്ര​ൻ​സി​ലൂ​ടെ ക​ള​ക്ട​റെ പ​രാ​തി​ക​ൾ നേ​രി​ട്ട് അ​റി​യി​ച്ച​ത്.

ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ എ​ഡി​എം വി. ​ഹ​രി​കു​മാ​ർ, ഭൂ​രേ​ഖാ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സ്വ​ർ​ണ​മ്മ, വി​വി​ധ വ​കു​പ്പ് ത​ല മേ​ധാ​വി​ക​ൾ, ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ന് കീ​ഴി​ലു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.