ആ​റാ​ട്ട​പു​ഴ, തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ട​ലാ​ക്ര​മ​ണം
Saturday, July 4, 2020 10:20 PM IST
ഹ​രി​പ്പാ​ട്: തീ​ര​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി വീ​ണ്ടും ക​ട​ലാ​ക്ര​മ​ണം. ആ​റാ​ട്ടു​പു​ഴ, തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ട​ലാ​ക്ര​മ​ണം നാ​ശം വി​ത​ച്ചു. നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. തീ​ര​ദേ​ശ റോ​ഡി​ൽ ഗ​താ​ഗ​തം ദുഃ​സ​ഹ​മാ​യി. ക​ട​ലി​നോ​ട് അ​ടു​ത്തു​നി​ൽ​ക്കു​ന്ന വീ​ടു​ക​ൾ ത​ക​ർ​ച്ചാ​ഭീ​ഷ​ണി നേ​രി​ടൂ​ന്നു.

ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ആ​രം​ഭി​ച്ച ക​ട​ലാ​ക്ര​മ​ണം തീ​ര​വാ​സി​ക​ൾ​ക്ക് കൊ​ടി​യ ദു​രി​ത​ങ്ങ​ളാ​ണ് വ​രു​ത്തി​വ​ച്ച​ത്. ആ​റാ​ട്ടു​പു​ഴ ബ​സ് സ്റ്റാ​ൻ​ഡ്, എം​ഇ​എ​സ് ജം​ഗ്ഷ​ൻ, കാ​ർ​ത്തി​ക ജം​ഗ്ഷ​ൻ ന​ല്ലാ​ണി​ക്ക​ൽ, പെ​രു​ന്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ട​ലാ​ക്ര​മ​ണം കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച​ത്. ആ​റാ​ട്ടു​പു​ഴ ബ​സ് സ്റ്റാ​ൻ​ഡ് മു​ത​ൽ തെ​ക്കോ​ട്ട് ക​ള്ളി​ക്കാ​ട് എ.​കെ.​ജി ന​ഗ​ർ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ക​ട​ലാ​ക്ര​മ​ണം കൂ​ടു​ത​ൽ ഭീ​ക​ര​മാ​യി​രു​ന്നു.

തൃ​ക്കു​ന്ന​പ്പു​ഴ വ​ലി​യ​ഴീ​ക്ക​ൽ തീ​ര​ദേ​ശ റോ​ഡി​ലാ​ണ് തി​ര​മാ​ല പ​തി​ച്ച​ത്. ഏ​റെ ഉ​യ​ര​ത്തി​ൽ പൊ​ങ്ങി ക​ര​യി​ലേ​ക്കു പാ​ഞ്ഞു​ക​യ​റി​യ തി​ര​മാ​ല ക​ണ്ട് തീ​ര​വാ​സി​ക​ൾ ഭ​യ​ന്ന് വി​റ​ച്ചു. റോ​ഡു​ക​വി​ഞ്ഞ് ഒ​ഴു​കി​യ ക​ട​ൽ വെ​ള്ളം തീ​ര​ത്തു​നി​ന്നും ഏ​റെ അ​ക​ലെ​യു​ള്ള വീ​ടു​ക​ളി​ൽ വ​രെ ദു​രി​തം തീ​ർ​ത്തു. തീ​ര​ത്തു​ള്ള വീ​ടു​ക​ളു​ടേ​യും ക​ട​ക​ളു​ടേ​യും ഉ​ള്ളി​ലേ​ക്ക് തി​ര​മാ​ല അ​ടി​ച്ചു​ക​യ​റി​യ​തു മൂ​ലം നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. കാ​ൽ​ന​ട​യാ​യും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും തീ​ര​ദേ​ശ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ച്ച നി​ര​വ​ധി തി​ര​യി​ൽ​പെ​ട്ട് മ​റി​ഞ്ഞു​വീ​ണു.

റോ​ഡ​രി​കി​ൽ പ​ല​യി​ട​ത്തും ഒ​ലി​ച്ചു​പോ​യി. ക​ട​ലി​നോ​ട് അ​ടു​ത്തു ക​ഴി​യു​ന്ന നി​ര​വ​ധി​പേ​ർ ബ​ന്ധു വീ​ടു​ക​ളി​ലേ​ക്കു താ​മ​സം മാ​റി. ന​ല്ലാ​ണി​ക്ക​ൽ ഭാ​ഗ​ത്തെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​നു ജി​യോ​ബാ​ഗ് അ​ടു​ക്കി തീ​രം സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്.

വേ​ഗ​ത്തി​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ൽ പ​ത്തോ​ളം വീ​ടു​ക​ളും തീ​ര​ദേ​ശ റോ​ഡും ക​ട​ലെ​ടു​ത്തു പോ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​വി​ടെ നി​ല​നി​ൽ​ക്കു​ന്ന​ത്. തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പാ​നൂ​ർ പ​ല്ല​ന പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ട​ലാ​ക്ര​മ​ണം ശ​ക്ത​മാ​ണ്. ക​ട​ൽ​ഭി​ത്തി ദു​ർ​ബ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​റെ ക​ര​ഭാ​ഗം ക​ട​ലെ​ടു​ത്തു.

ആ​റാ​ട്ടു​പു​ഴ, തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പു​ലി​മു​ട്ടു​ക​ളും ക​ട​ൽ ഭി​ത്തി​യും നി​ർ​മി​ക്കാ​ൻ അ​നു​മ​തി​യാ​യെ​യെ​ന്ന് ഇ​ട​ക്കി​ടെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​ക​ൾ വൈ​കു​ക​യാ​ണ്. അ​ധി​കാ​രി​ക​ളു​ടെ അ​ലം​ഭാ​വ​ത്തി​നെ​തി​രെ തീ​ര​ത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്.