അ​തി​ർ​ത്തി​ക്ക​ല്ലു​ക​ൾ സ്ഥാ​പി​ച്ചു തു​ട​ങ്ങി
Saturday, July 4, 2020 10:20 PM IST
മാ​വേ​ലി​ക്ക​ര: മി​ച്ച​ൽ ജം​ഗ്ഷ​ന്‍റെ വി​ക​സ​ന​ത്തി​ന് വ​സ്തു ഏ​റ്റെ​ടു​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി അ​തി​ർ​ത്തി​ക്ക​ല്ലു​ക​ൾ സ്ഥാ​പി​ച്ചു തു​ട​ങ്ങി.​ ആ​റു​മാ​സം മു​ന്പ് അ​ള​ന്ന് അ​ട​യാ​ള​പ്പെ​ടു​ത്തി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ക​ല്ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ലു​ള​ള മി​ക്ക വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ്ഥ​ലം ഭാ​ഗി​ക​മാ​യി ജ​ംഗ്ഷ​ൻ വി​ക​സ​ന​ത്തി​നാ​യി ഏ​റ്റെ​ടു​ക്കും.​ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു പു​റ​ത്തു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ ക​ല്ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.