ഓ​ണ്‍​ലൈ​ൻ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തി
Saturday, July 4, 2020 10:18 PM IST
എ​ട​ത്വ: ടി​വി​യോ സ്മാ​ർ​ട്ട് ഫോ​ണോ ഇ​ല്ലാ​ത്ത​തു മൂ​ലം ഓ​ണ്‍​ലൈ​ൻ പ​ഠ​നം സാ​ധി​ക്കാ​തി​രു​ന്ന ത​ല​വ​ടി ആ​ന​പ്ര​ന്പാ​ൽ എ​എ​സ്‌യുപി സ്കൂ​ളി​ലെ അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാർ. സെ​ന്‍റ് അ​ലോ​ഷ്യ​സ് ബോ​യ്സ് 1991 എ​ന്ന കൂ​ട്ടാ​യ്മ നാ​ല് ടി​വി​യും പ്ര​മു​ഖ ഐ​ടി ക​ന്പ​നി​യാ​യ യു​എ​സ്ടി ഗ്ലോ​ബ​ലി​ലെ ജീ​വ​ന​ക്കാ​ർ ഒ​രു ടി​വി​യും എ​ത്തി​ച്ചു ന​ൽ​കി. ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം മൂ​ലം നി​ർ​ധ​ന​രാ​യ അ​ഞ്ചു​കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നു വ​ഴി തെ​ളി​ഞ്ഞ​ത്. പ്ര​ധാ​നാ​ധ്യാ​പി​ക ലേ​ഖ ജോ​ർ​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ടെ​ലി​വി​ഷ​ൻ കൈ​മാ​റി.