ആം​ബു​ല​ൻ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു
Friday, July 3, 2020 10:40 PM IST
ഹ​രി​പ്പാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ ക​രു​വാ​റ്റ ദീ​പ ഹോ​സ്പി​റ്റ​ലി​നു സ​മീ​പം ആം​ബു​ല​ൻ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ​നി​ന്നും രോ​ഗി​യു​മാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സ് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ഹ​രി​പ്പാ​ട് നി​ന്നും മ​റ്റൊ​രു ആം​ബു​ല​ൻ​സി​ൽ രോ​ഗി​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു

വ​ണ്ടാ​നം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വൃ​ദ്ധ​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ൽനി​ന്ന് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ വ​ണ്ടാ​ന​ത്തെ​ത്തി​ച്ച​ത്.80 വ​യ​സ് തോ​ന്നി​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് കൊ​ച്ചു​കു​ട്ട​ൻ,പേ​റാ​ത്തി​ൽ, ക​ണ്ടല്ലു​ർ ​എ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ ന​ൽ​കി​യി​ട്ടു​ള്ള​ത്. ബന്ധുക്കളുണ്ടെങ്കിൽ ബന്ധപ്പെടണം. ഫോ​ണ്‍ 9497975217.