ക​രു​ണ​യു​ടെ ഇ​രു​പ​താ​മ​ത് വീ​ടി​നു ത​റ​ക്ക​ല്ലി​ട്ടു
Friday, July 3, 2020 10:37 PM IST
ചെ​ങ്ങ​ന്നൂ​ർ: ക​രു​ണ​യു​ടെ ഇ​രു​പ​താ​മ​ത് വീ​ടി​നു ത​റ​ക്ക​ല്ലി​ട്ടു. തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ ത​യ്യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ വി​ധ​വ​യാ​യ കെ.​ബി. സു​മം​ഗ​ല​യ്ക്കാ​ണ് ക​രു​ണ പെ​യി​ൻ ആ​ൻഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ ഭ​വ​ന പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള 20ാമ​ത് വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ൽ ന​ട​ന്ന​ത്. ഒ​പ്പം സ​ർ​ക്കാ​രി​ന്‍റെ റീ​ബി​ൾ​ഡ് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ഫ​ണ്ടി​നും ഭാ​ഗ്യം തു​ണ​ച്ചു. മേ​യ് 12 നു ​വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യും ചു​വ​രും ത​ക​ർ​ന്ന് മു​റി​ക്കു​ള്ളി​ൽ വീ​ണു.
സു​മം​ഗ​ല​യും ര​ണ്ടു പെ​ണ്‍​കു​ട്ടി​​കളും അദ്ഭു​ത​ക​ര​മാ​യാണ് ര​ക്ഷ​പ്പെ​ട്ട​ത്. കു​ട്ടി​ക​ളു​ടെ പഠനോ​പ​ക​ര​ണ​ങ്ങ​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, ത​യ്യ​ൽ മെ​ഷീ​ൻ എ​ന്നി​വ​യെ​ല്ലാം ശ​ക്ത​മാ​യ മ​ഴ​യി​ൽ ന​ന​ഞ്ഞു കു​തി​ർ​ന്നു. ഒ​രു മു​റി​ക്കു​ള്ളി​ലാ​ണ് ഇ​വ​ർ മൂ​വ​രും ക​ഴി​ഞ്ഞുകൂ​ടി​യി​രു​ന്ന​ത്.
സു​മം​ഗ​ല​യു​ടെ ദു​രി​ത​പൂ​ർ​ണ​മാ​യ ജീ​വി​തം ​സ​ജി ചെ​റി​യാൻ എംഎൽ എയുടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് എംഎ​ൽഎ ​ഭ​വ​നനി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ക​രു​ണ പെ​യി​ൻ ആ​ൻഡ് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​യെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.
വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ൽ ക​ർ​മം സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ സ​ജി ചെ​റി​യാ​ൻ എംഎ​ൽഎ ​നി​ർ​വ​ഹി​ച്ചു. ക​രു​ണ ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ൽ അം​ഗം കെ.​എ​സ്.​ ഷി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ.​ സോ​മ​ൻപി​ള്ള, എം.​കെ. ശ്രീ​കു​മാ​ർ, ജി. ​വി​വേ​ക്, ടി.​ജി. മ​ണി​കു​ട്ട​ൻ തുടങ്ങി യവ​ർ പ്ര​സം​ഗി​ച്ചു.