കാ​യം​കു​ളം ആ​ർടി ഓ​ഫീ​സി​ൽ പു​തി​യ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി
Friday, July 3, 2020 10:37 PM IST
കാ​യം​കു​ളം: കായംകുളം ആ​ർടി ഓ​ഫീ​സി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പു​തി​യ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി.​ ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻമെന്‍റ് സോ​ണാ​യി മാ​റി​യ​തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർടി ഓ​ഫീ​സി​ൽ താ​ലൂ​ക്കി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മി​ല്ലാ​തെ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടുത്തി​യ​ത്.
ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട അ​പേ​ക്ഷ​ക​ൾ ഓ​ഫീ​സി​നു​മു​ന്പി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ബോ​ക്സി​ൽ നി​ക്ഷേ​പി​ക്കണം, അ​പേ​ക്ഷ​ക്കൊ​പ്പം ഫോ​ണ്‍ ന​ന്പ​ർ രേ​ഖ​പ്പെടു​ത്ത​ണം. പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേഷ​ൻ, പ​ഴ​യ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്ക​ൽ, ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് എ​ന്നി​ങ്ങ​നെ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ഹ​രി​പ്പാ​ട് താ​മ​ല്ലാ​ക്ക​ലി​നു സ​മീ​പ​മു​ള്ള ടെ​സ്റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ത്തു​ം. ഓ​ണ്‍​ലൈ​ൻ ഫീ​സ് അ​ട​ച്ച​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​വു​ക​യെ​ന്നും ഹോ​ട്ട് സ്പോ​ട്ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന വ​ർ ദ​യ​വാ​യി വീ​ടു​ക​ളി​ൽ​ തു​ട​ര​ണ​മെ​ന്നും ജോ​യി​ന്‍റ് ആ​ർടി​ഒ അ​റി​യി​ച്ചു.