ത​ദ്ദേ​ശ തെര​ഞ്ഞെ​ടു​പ്പ്: രാ​ഷ്‌ട്രീയപാ​ർ​ട്ടി യോ​ഗം ഇന്ന്
Friday, July 3, 2020 10:37 PM IST
ആ​ല​പ്പു​ഴ:​ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി നി​ല​വി​ലു​ള്ള പോ​ളിംഗ് സ്റ്റേ​ഷ​നു​ക​ളി​ൽ ആ​വ​ശ്യ​മാ​യ പു​നഃ​ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് രാ​ഷ്‌ട്രീയപാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ഇന്ന് വൈ​കി​ട്ട് നാ​ലി​ന് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ഇ​ല​ക്ഷ‌​ൻ) ചേം​ബ​റി​ൽ ചേ​രും.

ബ​സ് ചാ​ർ​ജ് വർ‌ധന പിൻവലിക്കണമെന്ന്

ചേ​ർ​ത്ത​ല: ബ​സ് ചാ​ർ​ജ് വ​ർ​ധിപ്പി​ച്ച നടപടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ദ​ക്ഷി​ണ​മേ​ഖ​ല ഓ​ൾ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ വേ​ളോ​ർ​വ​ട്ടം ശ​ശി​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇതരസം​സ്ഥാ​ന​ങ്ങ​ളി​ൽ മി​നി​മം ചാ​ർ​ജ് ര​ണ്ടോ മൂ​ന്നോ രൂ​പയുള്ള​പ്പോ​ഴാ​ണ് കേ​ര​ള​ത്തി​ൽ എ​ട്ടു രൂ​പ​യാ​ക്കു​ന്ന​തെന്നും അദ്ദേഹം പറഞ്ഞു.