കാ​ർ​ഷി​ക വാ​യ്പാത്തുക ബാ​ങ്കു​ക​ൾ​ക്ക് കൈ​മാ​റ​ണം: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്‌
Friday, July 3, 2020 10:37 PM IST
ആലപ്പുഴ: കാ​ർ​ഷി​ക വാ​യ്പാ തു​ക ബാ​ങ്കു​ക​ൾ​ക്ക് ഉ​ട​ൻ കൈ​മാ​റ​ണമെന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്‌​ ആവശ്യപ്പെട്ടു. മൂന്നു ല​ക്ഷം രൂ​പ വ​രെ​യു​ള്ള കാ​ർ​ഷി​ക വാ​യ്​പക​ൾ പ​ലി​ശര​ഹി​ത​മാ​ക്കി ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ഉ​ത്തേ​ജ​ന പ​ലി​ശ ഇ​ള​വ് പാ​ക്കേ​ജി​ന്മേ​ൽ വാ​ണി​ജ്യബാ​ങ്കു​ക​ളും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളും മ​റ്റു സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും കാ​ർ​ഷി​ക വാ​യ്പാ വി​ത​ര​ണം ചെ​യ്തുവ​ന്നി​രു​ന്നു. എന്നാൽ, 200 കോ​ടി രൂ​പ​യാ​ണ് ബാ​ങ്കു​ക​ൾ​ക്ക് കു​ടി​ശി​ക ഇ​ന​ത്തി​ൽ സർക്കാർ ന​ൽ​കാ​നു​ള്ള​ത്.
ഇ​ക്കാ​ര​ണ​ത്താ​ൽ ബാ​ങ്കു​ക​ൾ ക​ർ​ഷ​ക​രി​ൽനി​ന്നും പ​ലി​ശ ഈ​ടാ​ക്കുകയാണ്. ഈ ​ന​ട​പ​ടി ക​ർ​ഷ​ക​രി​ൽ വ​ലി​യ ആ​ശ​ങ്ക ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​താ​യും ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്നും ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്‌​ ജി​ല്ലാ നേ​തൃ​ത്വ യോ​ഗം ആവശ്യപ്പെട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലാ​ൽ വ​ർ​ഗീ​സ് ക​ല്പ​ക​വാ​ടി യോ​ഗം ഉ​ദ്ഘാട​നം ചെ​യ്തു . ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റു​പ​റ​ന്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ​പ്പു​റ​ത്തു മു​ര​ളി, കെ.ജി.ആ​ർ. പ​ണി​ക്ക​ർ, പി. ​മേ​ഘ​നാ​ഥ​ൻ, സി​ബി മൂ​ലം​കു​ന്നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.