കൊ​റോ​ണ​യു​ടെ പ്ര​തി​സ​ന്ധി​യി​ൽ ശാ​ന്തി​ഭ​വ​ൻ
Thursday, July 2, 2020 10:35 PM IST
അ​ന്പ​ല​പ്പു​ഴ: കൊ​റോ​ണ പ്ര​തി​സ​ന്ധി​യി​ൽ പു​ന്ന​പ്ര ശാ​ന്തി​ഭ​വ​ന്‍റെ പ്ര​വ​ർ​ത്ത​ന​വും മ​ന്ദ​ഗ​തി​യി​ലാ​യി. സു​മ​ന​സു​ക​ൾ​ക്ക് ശാ​ന്തി​ഭ​വ​ൻ സ​ന്ദ​ർ​ശി​ക്കാ​ൻ സാ​ഹ​ച​ര്യ​മി​ല്ലാ​താ​യ​തോ​ടെ വ​രു​മാ​നം നി​ല​ച്ച അ​വ​സ്ഥ​യാ​ണ്. നി​ത്യ​ചെ​ല​വി​നു പോ​ലും വ​ക​യി​ല്ലാ​തെ ന​ട്ടം തി​രി​യു​ക​യാ​ണ് ഇ​വി​ടെ. നി​ല​വി​ൽ 160 ഓ​ളം അ​ന്തേ​വാ​സി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ദി​വ​സം മ​രു​ന്നും ഭ​ക്ഷ​ണ​വും വൈ​ദ്യു​തി​ചാ​ർ​ജും ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന​വു​മു​ൾ​പ്പ​ടെ മു​പ്പ​തി​നാ​യി​രം രൂ​പ​യോ​ളം വേ​ണ്ടി​വ​രു​ന്നു​ണ്ട്. അ​രി, പ​ച്ച​ക്ക​റി, പാ​ൽ തു​ട​ങ്ങി​യ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ത​ന്നു സ​ഹാ​യി​ക്കാ​ൻ സന്മ​ന​സു​ള്ള​വ​ർ ശാ​ന്തി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ അ​റി​യി​ച്ചു.

ധ​ർ​ണ ന​ട​ത്തി

ആ​ല​പ്പു​ഴ: മൈ​ക്രോ​ഫി​നാ​ൻ​സ് സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ സു​ഭാ​ഷ് വാ​സു​വി​നെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ടി.​കെ. മാ​ധ​വ​ൻ സ്മാ​ര​ക എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ക്രൈം ​ബ്രാ​ഞ്ച് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ അ​ഡ്വ. സി​നി​ൽ മു​ണ്ട​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.