ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്
Wednesday, July 1, 2020 10:13 PM IST
രാ​മ​ങ്ക​രി: പൊ​തു​വി​പ​ണ​യി​ൽ സു​ല​ഭ​മാ​യി ല​ഭി​ക്കു​ന്ന​തും യാ​തൊ​രു വി​പ​ണ​ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​ത്ത​തു​മാ​യ കാ​ലി​ത്തീ​റ്റ, കോ​ഴി​ത്തീ​റ്റ, മ​ത്സ്യ​ത്തീ​റ്റ എ​ന്നി​വ​ക​ളു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ച്ച് ഗു​ണ​മേന്മ ഉ​റ​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക യൂ​ണി​യ​ൻ-​ജേ​ക്ക​ബ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൈ​നാ​ൻ തോ​മ​സ് മു​ള​പ്പാ​ൻ​മ​ഠം പ​റ​ഞ്ഞു.

ച​ങ്ങ​നാ​ശേ​രി കു​ട്ട​നാ​ട് താ​ലൂ​ക്കു​ക​ളി​ലെ കോ​ഴി-​മ​ത്സ്യ-​കാ​ലി ക​ർ​ഷ​ക​ർ​ക്കാ​യി ന​ട​ത്തി​യ ക​ർ​ഷ​ക ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. ക​ർ​ഷ​ക​ യൂ​ണി​യ​ൻ ച​ങ്ങ​നാ​ശേ​രി-​കു​ട്ട​നാ​ട് മേ​ഖ​ലാ ക​ണ്‍​വീ​ന​ർ ജോ​മോ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി സം​സ്ഥാ​ന കമ്മിറ്റി​യം​ഗം ജ​യിം​സ് കലാ​വ​ട​ക്ക​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ല​ക്സാ​ണ്ട​ർ പു​ത്ത​ൻ​പു​ര, ജ​സ്റ്റി​ൻ ക​ളീ​ക്ക​ൽ, സ​ണ്ണി​ച്ച​ൻ ക​ട​ന്തോ​ട്, പി.​ആ​ർ. സ​ജീ​വ്കു​മാ​ർ, തോ​മ​സു​കു​ട്ടി തു​രു​ത്തു​മാ​ലി​ൽ, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, ജ​യിം​സ് മ​ഠ​ത്തി​പ്പ​റ​ന്പ്, ജ്യോ​തി​ഷ് പോ​ൾ, കെ.​ജെ. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.