ടെ​ക്സ്റ്റൈ​ൽ മി​ല്ലു​ക​ളെ പു​തി​യ സം​ര​ംഭ​ങ്ങ​ൾ​ക്ക് പ്രാ​പ്ത​മാ​ക്കു​മെ​ന്ന് മ​ന്ത്രി
Saturday, June 6, 2020 10:22 PM IST
ആ​ല​പ്പു​ഴ: പൊ​തു​മേ​ഖ​ലാ ടെ​ക്സ്റ്റൈ​ൽ മി​ല്ലുു​ക​ളെ കാ​ലോ​ചി​ത​മാ​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​തി​ന് പ്രാ​പ്ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി വ്യ​വ​സാ​യ വ​കു​പ്പ് മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ. കോ​മ​ള​പു​ര​ത്ത് കേ​ര​ള സ്പി​ന്നേ​ഴ്സ് സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​മ​ള​പു​ര​ത്തെ സ്പി​ന്നേ​ഴ്സി​ന്‍റെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ധ​ന വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് വ​രി​ക​യാ​ണ്. കേ​ര​ള സ്റ്റേ​റ്റ് ടെ​ക്സ്റ്റെ​യി​ൽ കോ​ർ​പ​റേ​ഷ​ന് സ​ർ​ക്കാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം നൂ​ലു​ണ്ടാ​ക്കു​ക​യും അ​തി​ന്‍റെ മാ​ർ​ക്ക​റ്റിം​ഗ് ക​ഴി​ഞ്ഞ് അ​വ​ശേ​ഷി​ക്കു​ന്ന​തു​കൊ​ണ്ട് തു​ണി​യു​ണ്ടാ​ക്കു​ക എ​ന്ന​തു​മാ​ണ്.

ഓ​രോ മി​ല്ലി​ലും 10 മു​ത​ൽ 25 പേ​ർ​ക്ക് തൊ​ഴി​ൽ കൊ​ടു​ക്കു​ന്ന നി​ല​യി​ൽ പു​തി​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സ്പി​ന്നിം​ഗ് മി​ല്ലി​ൽ നി​ന്നു നൂ​ലു​ണ്ടാ​ക്കി അ​തു​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച ജ​ന​താ മാ​സ്കി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ധ​ന​മ​ന്ത്രി ടി.​എം തോ​മ​സ് ഐ​സ​ക്കി​ന് മാ​സ്ക് കൈ​മാ​റി​ക്കൊ​ണ്ടാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ സ്പി​ന്നിം​ഗ് മി​ൽ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് ച​ട​ങ്ങി​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് പ​റ​ഞ്ഞു.

വൈ​ദ്യു​തി​യു​ടെ പ്ര​ശ്ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ച്ച് ക​ഴി​ഞ്ഞു. ലോ​ക്ക് ഡൗ​ണ്‍ മൂ​ലം ചി​ല യ​ന്ത്ര​ങ്ങ​ൾ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തീ​ർ​ക്കേ​ണ്ട​തു​ണ്ട്. തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ലു​ണ്ടാ​യ ധാ​ര​ണ പ്ര​കാ​ര​മു​ള്ള തീ​രു​മാ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ ഉ​ട​ൻ ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭ​ക്ഷ്യ സ്വ​യം പ​ര്യാ​പ്ത​ത​യ്ക്കു​ള്ള പ​ദ്ധ​തി പ്ര​കാ​രം ടെ​ക്സ്റ്റൈ​ൽ കോ​ർ​പ​റേ​ഷ​ൻ അ​ങ്ക​ണ​ത്തി​ൽ ഫ​ല​വൃ​ക്ഷ തൈ​ക​ൾ ന​ടു​ന്ന​തി​ന്‍റെയും പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ​യും ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു. ടെ​ക്സ്റ്റൈ​ൽ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ സി.​ആ​ർ. വ​ത്സ​ൻ, എം​ഡി കെ.​റ്റി. ജ​യ​രാ​ജ​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ പൂ​യ​പ്പ​ള്ളി രാ​ഘ​വ​ൻ, കെ.​എ​ൻ. ഗോ​പി​നാ​ഥ്, വ്യ​വ​സാ​യ വ​കു​പ്പ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​നീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.