മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങേ​ണ്ട​വ​ർ ഉ​ട​ൻ വി​വ​രം ന​ൽ​ക​ണം
Friday, June 5, 2020 10:25 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ​നി​ന്നും മ​ട​ങ്ങി​പ്പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മ​റ്റു സം​സ്ഥാ​ന​ക്കാ​ർ ഇ​ന്നു​ വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പ് വി​വ​രം ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. പേ​ര്, സ്വ​ദേ​ശ​ത്തെ പൂ​ർ​ണ മേ​ൽ​വി​ലാ​സം, ജി​ല്ല, സം​സ്ഥാ​നം, ഫോ​ണ്‍ ന​ന്പ​ർ, ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ എ​ത്തി​യ​ത് എ​ന്തി​ന്, ഇ​വി​ടു​ത്തെ വി​ലാ​സം, എ​ന്നി​വ 0477 -2239040 എ​ന്ന ഫോ​ണ്‍ ന​ന്പ​രി​ൽ ന​ൽ​ക​ണം.

കെ.​എം.​ മാ​ണി സ്മൃ​തി മ​രം ന​ട്ടു

ആ​ല​പ്പു​ഴ: ലോ​ക പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെ.​എം. മാ​ണി സ്മൃതി​മ​രം ന​ട്ടു. ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് പു​ര​യി​ട​ത്തി​ൽ പ​രി​സ്ഥി​തി​ദി​ന സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. ഫ്രാ​ൻ​സിസ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സ് ക​ള​രി​ക്ക​ൽ, പ്ര​ദീ​പ് കൂ​ട്ടാ​ല, ന​സീ​ർ സ​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.