ജില്ലയി​ൽ എ​ട്ടു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Thursday, June 4, 2020 9:17 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ എ​ട്ടു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ആ​റു​പേ​ർ വി​ദേ​ശ​ത്തുനി​ന്നും ര​ണ്ടു​പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 65 ആ​യി ഉ​യ​ർ​ന്നു. ഇ​ന്ന​ലെ സ്ഥി​രീ​ക​രി​ച്ച കോ​വി​ഡ് ബാ​ധി​ത​രി​ൽ 43 വ​യ​സു​ള്ള നൂ​റ​നാ​ട് സ്വ​ദേ​ശി 27ന് ​കു​വൈ​റ്റി​ൽനി​ന്നും കോ​ഴി​ക്കോ​ട് എ​ത്തി ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. ക​ണ്ട​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് 27ന് ​കു​വൈ​റ്റി​ൽനി​ന്നും കോ​ഴി​ക്കോ​ട് എ​ത്തി ജി​ല്ല​യി​ൽ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി​യാ​യ യു​വ​തി 22ന് ​ചെ​ന്നൈ​യി​ൽനി​ന്നും സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ എ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വ് കു​വൈ​റ്റി​ൽ നി​ന്നും 26ന് ​കൊ​ച്ചി​യി​ൽ എ​ത്തി ജി​ല്ല​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. 52 വ​യ​സു​ള്ള മു​ള​ക്കു​ഴ സ്വ​ദേ​ശി 26ന് ​കു​വൈ​റ്റി​ൽ നി​ന്നും കൊ​ച്ചി​യി​ൽ എ​ത്തി ജി​ല്ല​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.
എ​ട​ത്വ സ്വ​ദേ​ശി​യാ​യ യു​വാ​വ് 27ന് ​മും​ബ​യി​ൽനി​ന്നും ട്രെ​യി​നി​ൽ കൊ​ച്ചി​യി​ൽ എ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വ് ജൂ​ണ്‍ ഒ​ന്നി​ന് മോ​സ്കോ​യി​ൽനി​ന്നും ക​ണ്ണൂ​രി​ൽ എ​ത്തി അ​വി​ടെ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. കു​വൈ​റ്റി​ൽനി​ന്നും 27ന് ​കോ​ഴി​ക്കോ​ടെ​ത്തി ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 53വ​യ​സു​ള്ള മു​ള​ക്കു​ഴ സ്വ​ദേ​ശി​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ഏ​ഴു​പേ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു
ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് ഒ​ന്പ​തു​പേ​രെ കൂ​ടി പ്ര​വേ​ശി​പ്പി​ച്ച​തോ​ടെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 68 ആ​യി ഉ​യ​ർ​ന്നു. 302 പേ​ർ​ക്ക് ഇ​ന്ന​ലെ ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശി​ച്ചി​ട്ടു​മു​ണ്ട്. അ​തേ​സ​മ​യം, 413 പേ​രെ ഒ​ഴി​വാ​ക്കി. വി​ദേ​ശ​ത്തുനി​ന്നും ഇ​ന്ന​ലെ 79 പേ​ർ എ​ത്തി​യ​പ്പോ​ൾ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ​ത് 218 പേ​രാ​ണ്. ഇ​ന്ന​ലെ 121 പേ​രു​ടെ കൂ​ടി സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി ന​ല്കി.