പാ​ണ്ട​ങ്ക​രി തോ​ട് ശു​ചീ​ക​ര​ണം ന​ട​ത്തി
Thursday, June 4, 2020 9:17 PM IST
എ​ട​ത്വ: പാ​ണ്ട​ങ്ക​രി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ റെ​സ്ക്യു ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ണ്ട​ങ്ക​രി തോ​ട് ശു​ചീ​ക​ര​ണം ന​ട​ത്തി. ഇ​വ​രോ​ടൊ​പ്പം ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യ ഗൂ​ഞ്ച് സം​ഘ​ട​ന​യും സ​ഹാ​യി​ക​ളാ​യി. ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ 28 അം​ഗ ടീ​മി​ന് ഗൂഞ്ചി​ന്‍റെ വ​ക​യാ​യി ഏ​ഴു കി​ലോ അ​രി​യും മൂ​ന്നു​കി​ലോ ആ​ട്ട​യും ര​ണ്ടു​കി​ലോ പ​യ​റും അ​ട​ക്കം എ​ട്ടു കൂ​ട്ടം സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങു​ന്ന കി​റ്റും ന​ൽ​കി. എ.​എ​സ്. സു​നി​മോ​ൻ, എ.​ആ​ർ. പ്ര​ശാ​ന്ത്, ഗൂഞ്ചി​ന്‍റെ സാ​ര​ഥി ര​ഞ്ജി​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.