കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലെ ശു​ചീ​ക​ര​ണം; പ​രി​ശീ​ല​നം ന​ൽ​കും
Wednesday, June 3, 2020 9:57 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലെ ശു​ചീ​ക​ര​ണം, അ​ണു​ന​ശീ​ക​ര​ണം എ​ന്നി​വ സം​ബ​ന്ധി​ച്ച് ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. ജി​ല്ല​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലെ ശു​ചീ​ക​ര​ണ​വും അ​ണു​ന​ശീ​ക​ര​ണ​വും കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​പ്പാ​ക്കാ​നാ​യി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ, ഫ​യ​ർ​ഫോ​ഴ്സ്, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്ക് കൂ​ടു​ത​ൽ പ​രി​ശീ​ല​നം ന​ല്കും. അ​ഗ്നി​ശ​മ​ന സേ​ന, ആ​രോ​ഗ്യം, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, ശു​ചി​ത്വ മി​ഷ​ൻ എ​ന്നീ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ക​ള​ക്ട​ർ നി​ർ​ദേശം ന​ൽ​കി​യ​ത്. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും.
ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ശാ സി. ​എ​ബ്ര​ഹാം, ജി​ല്ല ഫ​യ​ർ ഓ​ഫീ​സ​ർ കെ.​ആ​ർ. അ​ഭി​ലാ​ഷ്, ഡോ. ​സൈ​റു ഫി​ലി​പ്പ്, ശു​ചി​ത്വ മി​ഷ​ൻ ജി​ല്ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​വി. ജ​യ​കു​മാ​രി, മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ പി.​എ​സ്. സു​ജ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ക​ള​ക്ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ആ​ല​പ്പു​ഴ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റി​ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശീ​ല​നം ന​ല്കി. ജി​ല്ല​യി​ലെ ബാ​ക്കി എ​ഴു യൂ​ണി​റ്റു​ക​ളി​ലെ പ​രി​ശീ​ല​നം ഇ​ന്നു ന​ട​ക്കും.