തീ​ര​സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട​റേ​റ്റി​നും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ലും കെഎ​ൽ​സി​എ ധ​ർ​ണ
Wednesday, June 3, 2020 9:57 PM IST
ആ​ല​പ്പു​ഴ: തീ​ര​സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടും ക​ട​ൽ​ഭി​ത്തി​ക​ൾ നി​ർ​മി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് കെഎ​ൽ​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ലും ആ​റു​ ഫൊ​റോ​ന​ക​ളി​ലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ലും ധ​ർ​ണ ന​ട​ത്തി. ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പ​യ​സ് ആ​റാ​ട്ടു​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന​ത്തി​ന്‍റെ ര​ക്ഷാ സൈ​നി​ക​രെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള​ട​ക്ക​മു​ള്ള സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന തീ​ര​ദേ​ശ​ത്തെ അ​ടി​യ​ന്ത​ര​മാ​യി ക​ട​ൽ ഭി​ത്തി നി​ർ​മി​ച്ച് സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് പി.​ജി. ജോ​ണ്‍ ബ്രി​ട്ടോ, ക്ലീറ്റ​സ് ക​ള​ത്തി​ൽ, സാ​ബു വി. ​തോ​മ​സ്, തോ​മ​സ് ക​ണ്ട​ത്തി​ൽ, ഉ​മ്മ​ച്ച​ൻ ച​ക്കു​പു​ര​യ്ക്ക​ൽ, ആ​ൽ​ബ​ർ​ട്ട് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സോ​ള​മ​ൻ പ​ന​യ്ക്ക​ൽ, ആ​ൻ​ഡൂ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ർ​ത്തു​ങ്ക​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ക്രി​സ്റ്റ​ഫ​ർ എം. ​അ​ർ​ഥ​ശേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെഎ​ൽസിഎ രൂ​പ​ത സെ​ക്ര​ട്ട​റി ഇ.​വി. രാ​ജു ഈ​രേ​ശേ​രി​ൽ, ജ​സ്റ്റീ​ന ഇ​മ്മാ​നു​വേ​ൽ, ജോ​യി ചാ​ര​ങ്കാ​ട്ട്, ജോ​സ് ലി​ൻ കോ​യി​പ്പ​റ​ന്പി​ൽ, സി.​എ​സ്. പ്ര​വീ​ണ്‍, വി​ജേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

പു​ന്ന​പ്ര വി​യാ​നി ക​ട​ൽ​ത്തീ​ര​ത്ത് ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്നും തീ​ര​വാ​സി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ല്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് കെഎൽ​സി​എ ഫൊ​റോ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ന്ന​പ്ര തെ​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ കെഎ​ൽ​സി​എ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ത്ത​ൻ​വീ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ഫ്രാ​ൻ​സീ​സ് കൈ​ത​വ​ള​പ്പി​ൽ, പി.​എം. ജോ​സി, ത​ങ്ക​ച്ച​ൻ തെ​ക്കേ​പ്പാ​ല​യ്ക്ക​ൽ, കെ.​ജി. അ​ലോ​ഷ്യ​സ്, പീ​റ്റ​ർ ത​യ്യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.