കെഎസ്ആ​ർ​ടി​സി ബ​സ് താ​ഴ്ച​യി​ലേ​ക്ക് ചെരി​ഞ്ഞു
Wednesday, June 3, 2020 9:57 PM IST
തു​റ​വൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട കെഎ​സ്ആ​ർടിസി ബ​സ് റോ​ഡി​ൽ നി​ന്നും തെ​ന്നി​മാ​റി താ​ഴ്ച​യി​ലേ​ക്ക് ചെരിഞ്ഞു. ദേ​ശീ​യപാ​ത​യി​ൽ തു​റ​വു​ർ തെ​ക്ക് പു​ത്ത​ൻ​ച​ന്ത ഐ​റ്റി​സി​ക്ക് മു​ന്നി​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സംഭവം. ചേ​ർ​ത്ത​ല​യി​ൽനി​ന്നും അ​രൂ​രി​ലേ​ക്ക് പോ​യ ഓ​ർ​ഡി​ന​റി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെട്ട​ത്.
ബ്രേക്ക് ​ന​ഷ്ട​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് ഡ്രൈ​വ​ർ ബ​സ് റോ​ഡി​ൽനി​ന്ന് സൈ​ഡി​ലേ​ക്ക് ഇ​ടി​ച്ചി​റ​ക്കി​യ​താ​ണെ​ന്നു പോ​ലീ​സ് അറിയിച്ചു. യാ​ത്ര​ക്കാ​ർക്ക് പരിക്കില്ല. മുന്പിൽപ്പോയ ബൈക്കിൽ ബ​സ് തട്ടിയ​തി​നെത്തട​ർ​ന്ന് ബൈ​ക്ക് യാ​ത്രി​ക​ന് നി​സാ​ര പ​രി​ക്കേ​റ്റു. കു​ത്തി​യ​തോ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.