മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു
Wednesday, June 3, 2020 9:55 PM IST
മാ​വേ​ലി​ക്ക​ര: അ​ന​ധി​കൃ​ത മ​ത്സ്യ​ക്ക​ച്ച​വ​ടം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ട് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു. മാ​വേ​ലി​ക്ക​ര മു​ൻ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​റും നി​ല​വി​ലെ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ന്‍റെ ഭ​ർ​ത്താ​വു​മാ​യ എ​ൽ​ഡി​എ​ഫ് നേ​താ​വ് ന​ട​ത്തു​ന്ന അ​ന​ധി​കൃ​ത മ​ത്സ്യ​ക്ക​ച്ച​വ​ടം ഉ​ട​ൻ നി​ർ​ത്തിവ​യ്ക്കു​ന്ന​തി​നും അ​ന​ധി​കൃ​ത ക​ച്ച​വ​ടം ഒ​ഴി​വാ​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടുമാ​ണ് യൂ​ഡി​എ​ഫ് ക​ണ്‍​സി​ല​ർ​മാ​ർ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ച​ത്. നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ച്ചു കൊ​ണ്ട് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ന്‍റെ ഭ​ർ​ത്താ​വ് നി​യ​മലം​ഘ​ന​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​സി​ല​ർ​മാ​ർ അ​രോ​പി​ച്ചു. ഉ​പ​രോ​ധ സ​മ​ര​ത്തി​ന് കൗണ്‍​സി​ല​ർ​മാ​രാ​യ കെ. ​ഗോ​പ​ൻ, കോ​ശി തു​ണ്ടു​പ​റ​ന്പി​ൽ, കൃ​ഷ്ണ​കു​മാ​രി, പ്ര​സ​ന്നാ ബാ​ബു, ര​മേ​ശ് കു​മാ​ർ, ജി​മോ​ൾ ചെ​റി​യാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്യം ന​ൽ​കി.