കു​ട്ട​നാ​ട്ടി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യാ​ൽ ഉ​ത്ത​ര​വാ​ദി ജ​ല​സേ​ച​ന​വ​കു​പ്പ്: സി​പി​ഐ ജി​ല്ലാ​ സെ​ക്ര​ട്ട​റി
Tuesday, June 2, 2020 10:10 PM IST
ആ​ല​പ്പു​ഴ: ഇ​ത്ത​വ​ണ​യും കു​ട്ട​നാ​ട്ടി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യാ​ൽ അ​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ജ​ല​സേ​ച​ന​വ​കു​പ്പി​ന് ത​ന്നെ​യാ​യി​രി​ക്കു​മെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യും മ​ത്സ്യത്തൊഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ-​എ​ഐ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ ടി.​ജെ. ആ​ഞ്ച​ലോ​സ്. യ​ഥാ​ർ​ഥത്തി​ൽ മ​ണ​ൽ നീ​ക്കം ചെ​യ്യേ​ണ്ട തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​ക്ക് കി​ഴ​ക്കു​വ​ശം ഒ​ച്ചി​ഴ​യു​ന്ന വേ​ഗ​ത​യി​ൽ ചെ​റി​യൊ​രു ഡ്ര​ഡ്ജ​ർ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ പ​ടി​ഞ്ഞാ​റെ​യ​റ്റ​ത്ത് ക​ട​ൽതീ​ര​ത്ത് യു​ദ്ധ​മു​ഖ​ത്തെ വേ​ഗ​ത ക​ണ​ക്കെ നൂ​റു​ക​ണ​ക്കി​നു ലോ​റി​ക​ളി​ൽ മ​ണ​ൽ നീ​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു. കു​ട്ട​നാ​ട​ൻ ജ​ന​ത​യും കേ​ര​ള​ത്തി​ന്‍റെ സൈ​ന്യ​വും ഒ​ന്നി​ച്ച് നി​ൽ​ക്കേ​ണ്ട ഘ​ട്ട​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്പി​ൽ​വേ​യി​ലെ മ​ണ​ൽ നീ​ക്കി കു​ട്ട​നാ​ട്ടി​ൽ നി​ന്നു​ള്ള ഒ​ഴു​ക്ക് വ​ർ​ധിപ്പി​ക്ക​ണ​മെ​ന്ന് മ​ഹാ​പ്ര​ള​യം മു​ത​ൽ ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഏ​പ്രി​ൽ 26ന് ​ഇ​തു​ സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എ​സി ക​നാ​ലി​ൽ മ​ന​യ്ക്ക​ച്ചി​റ മു​ത​ൽ പ​ള്ളാ​ത്തു​രു​ത്തി വ​രെ​യു​ള്ള ത​ട​സ​ങ്ങ​ൾ ഇ​നി​യും നീ​ക്കം ചെ​യ്തി​ട്ടി​ല്ല. പാ​ല​ങ്ങ​ൾ പ​ണി​യാ​ൻ നി​ർ​മി​ച്ച ബ​ണ്ടു​ക​ളും പൂ​ർ​വ​സ്ഥി​തി​യി​ലാ​യി​ട്ടി​ല്ല. പാ​ണ്ടി പാ​ല​ത്തി​ന​ടു​ത്ത് മാ​തി​രംപ​ള്ളി ജെ​ട്ടി മു​ത​ൽ തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ വ​രെ​യു​ള്ള 11 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത് അ​ടി​ഞ്ഞി​ട്ടു​ള്ള നാ​ലു​ല​ക്ഷം ക്യൂ​ബി​ക് മീ​റ്റ​ർ കി​ഴ​ക്ക​ൻ മ​ണ​ൽ മ​ഴ​യ്ക്ക് മു​ന്പു നീ​ക്കം ചെ​യ്യാ​ൻ ജ​ല​സേ​ച​ന വ​കു​പ്പി​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.