ജൈ​വപ​ച്ച​ക്ക​റി വ​ണ്ടി വീ​ട്ടു​പ​ടി​ക്ക​ൽ
Tuesday, June 2, 2020 10:10 PM IST
ആ​ല​പ്പു​ഴ: ഇ​ര​വു​കാ​ട് ത​ളി​ർ ജൈ​വ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൈ​വ കൃ​ഷി​യു​ടേ​യും വി​ഷ​മു​ക്ത പ​ച്ച​ക്ക​റി​യു​ടേ​യും പ്ര​ച​ാര​ണ​ത്തി​നാ​യി ജൈ​വ പ​ച്ച​ക്ക​റിവ​ണ്ടി രം​ഗ​ത്ത്. നേ​ര​ത്തെ ഒ​രു സ്ഥ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ട്ടുച​ന്ത ദ്വൈ​വാ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​തി​നാ​ൽ ഇ​ത്ത​വ​ണത്തെ ഒ​രു നൂ​ത​ന ആ​ശ​യ​മാ​യി​രു​ന്നു പ​ച്ച​ക്ക​റി വ​ണ്ടി.
രാ​വി​ലെ മു​ത​ൽ ക​ർ​ഷ​ക​ർ കൊ​ണ്ടു​വ​ന്ന് ഏ​ല്പി​ച്ച പ​ച്ച​ക്ക​റി​ക​ളു​ടെ വി​ൽ​ക്ക​ലും വാ​ങ്ങ​ലും മാ​ത്ര​മ​ല്ല വ​ണ്ടി​യി​ൽ ന​ട​ക്കു​ന്ന​ത് . ജൈ​വ പ​ച്ച​ക്ക​റി വ്യാ​പ​ന​ത്തി​നാ​യി പ​ച്ച​ക്ക​റി വി​ത്തു​ക​ൾ സൗ​ജ​ന്യ​മാ​യും തൈ​ക​ൾ കു​റ​ഞ്ഞ വി​ല​യ്ക്കും ന​ൽ​കു​ന്നു. ടെം​പി​ൾ ഓ​ഫ് ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ നി​ന്ന് ആ​രം​ഭി​ച്ച ജൈ​വ പ​ച്ച​ക്ക​റി വ​ണ്ടി ഇ​ര​വു​കാ​ട് വാ​ർ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തി. വെ​ണ്ട, പ​യ​ർ, വ​ഴു​ത​ന, കോ​വ​യ്ക്ക, കാ​ന്താ​രി, മാ​ങ്ങാ ഇ​ഞ്ചി, വാ​ള​ൻ​പു​ളി, പ​ച്ച​മ​ഞ്ഞ​ൾ മു​ത​ൽ നാ​ട​ൻ കോ​ഴി​മു​ട്ട​യും ഗ​പ്പി വ​ള​ർ​ത്തു മ​ത്സ്യ​വും ഒ​ക്കെ​യു​ണ്ടാ​യി​രു​ന്നു. ഇ​ര​വു​കാ​ട് കൗ​ണ്‍​സി​ല​റും ത​ളി​ർ ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഇ​ന്ദു ടീ​ച്ച​ർ, പ്ര​സി​ഡ​ന്‍റ് എ​സ്. പ്ര​ദീ​പ്, ട്ര​ഷ​റ​ർ പി.​രാ​ധാ​കൃ​ഷ്ണ​ൻ ,എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി​ന​യ​ച​ന്ദ്ര​ൻ , റ്റി.​ആ​ർ.​ഓ​മ​ന​ക്കു​ട്ട​ൻ, സി.​റ്റി ഷാ​ജി, വി​നീ​ഷ്, ര​ഘു​നാ​ഥ​ൻ, എ​ന്നി​വ​ർ ജൈ​വ പ​ച്ച​ക്ക​റി വി​പ​ണി​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.