വൈ​ദ്യു​തി മു​ട​ങ്ങും
Monday, June 1, 2020 10:02 PM IST
ച​ന്പ​ക്കു​ളം: ച​ന്പ​ക്കു​ളം ഇ​ല​ക്‌‌ട്രി ക്ക​ൽ സെ​ക‌്ഷ​നി​ലെ മാ​ങ്കു​ളം, ച​ക്കം​ക​രിമു​ട്ട്, കു​ള​ന്പ​ള്ളി, നാ​ലു​നാ​ൽ​പ​ത് അ​ൻ​പ​തി​ന്‍റെത​റ, പ​യ്യ​ന്പ​ള്ളി, മൂ​ലേ​ക്കാ​ട് മു​ട്ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​ം.
കി​ട​ങ്ങ​റ: 11 കെ​വി ലൈ​നി​ൽ ട​ച്ചിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ കി​ട​ങ്ങ​റ ഇ​ല​ക്‌ട്രി​ക്ക​ൽ സെ​‌ക‌്ഷ​ൻ പ​രി​ധി​യി​ലെ വേ​ഴ​പ്ര, രാ​മ​ങ്ക​രി, ചേ​ന്നാ​ട്ടു​ശേ​രി, വൈ​ക്ക​ത്തു​ശേ​രി, കൊ​ടു​പ്പു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​ം.

തെ​ങ്ങു വീ​ണ് വീട് ത​ക​ർ​ന്നു

അ​ന്പ​ല​പ്പു​ഴ: വീ​ടി​നു മു​ക​ളി​ൽ തെ​ങ്ങു വീ​ണ് അ​ടു​ക്ക​ള ത​ക​ർ​ന്നു. അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​നാ​റാം വാ​ർ​ഡി​ൽ ഫാ​ത്തി​മ മ​ൻ​സി​ൽ ഷു​ക്കൂ​റി​ന്‍റെ വീ​ടി​നു മു​ക​ളി​ലാ​ണ് തെ​ങ്ങു വീ​ണ​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​ണ് സം​ഭ​വം. അ​ടു​ക്ക​ള​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന പു​ക ഇ​ല്ലാ​ത്ത അ​ടു​പ്പു പൂ​ർ​ണമാ​യും ന​ശി​ച്ചു. വീ​ടി​നു മു​ക​ളി​ലെ ഷീ​റ്റ് പൊ​ട്ടി പോ​വു​ക​യും ഭി​ത്തി​ക​ൾ​ക്ക് വി​ള്ള​ലും സം​ഭ​വി​ച്ചു.