വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Monday, June 1, 2020 10:02 PM IST
ആ​ല​പ്പു​ഴ: പാ​ല​സ് റോ​ഡ് (ആ​ല​പ്പു​ഴ ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ന്‍റെ മു​ന്നി​ൽ കൂ​ടി​യു​ള്ള റോ​ഡ്) ക​ലു​ങ്ക് പൊ​ളി​ച്ച് വീ​ണ്ടും പ​ണി​യു​ന്ന ജോ​ലി​യും ബി​എം ആ​ൻ​ഡ് ബി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള പു​ന​രു​ദ്ധാ​ര​ണ​വേ​ല​ക​ളും ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ ഈ​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ഭാ​ഗി​ക​മാ​യി നി​രോ​ധി​ച്ചു. നാ​ഷ​ണ​ൽ ഹൈ​വേ​യി​ലു​ടെ ഹോ​സ്പി​റ്റ​ലി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മേ ഈ ​വ​ഴി​യി​ലൂ​ടെ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ എ​ന്ന് പി​ഡ​ബ്ള്യു​ഡി റോ​ഡ്സ് സ​ബ് ഡി​വി​ഷ​ൻ ആ​ല​പ്പു​ഴ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

വൈ​ദ്യു​തി പ്ര​വ​ഹി​ക്കും

ച​ന്പ​ക്കു​ളം: ച​ന്പ​ക്കു​ളം ഇ​ല​ക‌്​ട്രി​ക് സെ​ക‌്ഷ​ൻ പ​രി​ധി​യി​ലെ മ​ണ​പ്ര കോ​ന്ത​ൻ​ചി​റ പാ​ല​ത്തി​നു സ​മീ​പം സ്ഥാ​പി​ച്ചി​ട്ടു​ള്ള ട്രാ​ൻ​സ് ഫോ​ർ​മ​റി​ലും അ​നു​ബ​ന്ധി​ച്ച 11 കെ​വി എ​ൽ​ടി ലൈ​നു​ക​ളി​ലും ഇ​ന്നു മു​ത​ൽ വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന​താ​ണെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.