ഗ​ർ​ഡ​ർ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ബോ​ൾ​ട്ട് ഘ​ടി​പ്പി​ക്ക​ൽ തു​ട​ങ്ങി
Monday, June 1, 2020 10:00 PM IST
ആ​ല​പ്പു​ഴ: ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് നി​ന്നും വ​ന്ന വി​ദ​ഗ്ധ​രാ​യ ഫി​റ്റ​ർ​മാ​ർ ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് ബോ​ൾ​ട്ട് അ​ഴി​ച്ച് പു​തി​യ​ത് ഘ​ടി​പ്പി​ക്കു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു. ഇന്നലെ മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് കു​തി​ര​പ്പ​ന്തി​യി​ലെ​ത്തി​യി​രു​ന്നു. സൂ​പ്ര​ണ്ടിംഗ് എ​ൻ​ജി​നി​യ​ർ ഉ​ണ്ണി, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ നാ​ഷ​ണ​ൽ ഹൈ​വേ അ​നി​ൽ എ​ന്നി​വ​ർ മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം റെ​യി​ൽവേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് റെ​യി​ൽ​വേ ചീ​ഫ് ബ്രി​ഡ്ജ് എൻജിനിയ​റു​ടെ അം​ഗീ​കാ​രം ല​ഭ്യ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​ണി ആ​രം​ഭി​ക്കു​ന്ന​തി​ന് മ​ന്ത്രി നി​ർ​ദേശം ന​ൽ​കി. ഗ​ർ​ഡ​റു​ക​ൾ എ​ടു​ത്തു​വ​യ്ക്കു​ന്ന തീ​യ​തി ഉ​ട​ൻ തീ​രു​മാ​നി​ക്കും. മ​ഴ​ക്കാ​ല​ത്ത് ത​ന്നെ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി കോ​ണ്‍​ക്രീ​റ്റ് പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​തി​നും മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടേ​യും ക​ള​ർ​കോ​ട് കൊ​മ്മാ​ടി ജം​ഗ്ഷ​നു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​തേ കാ​ല​യ​ള​വി​ന് മു​ന്പാ​യി പൂ​ർ​ത്തീ​ക​രി​ക്കും. കോ​ണ്‍​ക്രീ​റ്റിംഗ് പൂ​ർ​ത്തി​യാ​ക്കാ​ൻ ര​ണ്ടു​മാ​സം എ​ടു​ക്കും. അ​തോ​ടൊ​പ്പം ത​ന്നെ ര​ണ്ട് അ​പ്രോ​ച്ച് റോ​ഡു​ക​ളും പൂ​ർ​ത്തി​യാ​കും. കൊ​മ്മാ​ടി, ക​ള​ർകോ​ട് ജ​ംഗ്ഷ​നു​ക​ളു​ടെ വി​ക​സ​നം വേ​ഗ​ത്തി​ൽ ന​ട​ക്കു​ക​യാ​ണ്. വ​ലി​യ മ​ഴ വ​ന്നു പ​ണി ത​ട​സ​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ നാ​ലു മാ​സം കൊ​ണ്ട് ബൈ​പാ​സി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.​ സെ​പ്റ്റം​ബ​ർ അ​വ​സാ​നം എ​ല്ലാ പ​ണി​ക​ളും തീ​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.