ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ പ​ദ​വി​യി​ൽനി​ന്നു ഗ്രേ​സി ടീ​ച്ച​ർ ഇന്ന് പടിയിറ​ങ്ങു​ന്നു
Saturday, May 30, 2020 10:28 PM IST
കു​ട്ട​നാ​ട്: ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പ​ദ​വി​യി​ൽ സേ​വ​നം ചെയ്ത കി​ട​ങ്ങ​റ ഗ​വ​ൺമെന്‍റ് എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ഗ്രേ​സി സ​ക്ക​റി​യ നെ​ല്ലു​വേ​ലി ഇന്ന് വി​ര​മി​ക്കു​ന്നു.

സം​സ്ഥാ​ന സീനി​യോ​റി​റ്റി​യി​ൽ അ​ഞ്ചാ​മ​ത്തെ​യാ​ളാ​ണ് ഗ്രേ​സി ടീ​ച്ച​ർ. മു​പ്പ​തു വ​ർ​ഷ​ത്തെ അ​ധ്യാ​പ​ന സേ​വ​ന കാ​ല​ഘ​ട്ട​ത്തി​ൽ ഒ​രു വ​ർ​ഷം ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ ടീ​ച്ച​റാ​യും തു​ട​ർ​ന്നു പ​തി​ന​ഞ്ചു വ​ർ​ഷം പ്രി​ൻ​സി​പ്പ​ലാ​യും കി​ട​ങ്ങ​റ​യി​ൽത്ത​ന്നെ സേ​വ​നം ചെയ്തു.

കു​ട്ട​നാ​ട്ടി​ലെ ആ​ദ്യ പ്ല​സ്ടു ​സ്കൂ​ളാണ് കിടങ്ങറ ഗവൺമെന്‍റ് സ്കൂളെങ്കിലും അ​ക്കാ​ല​ത്ത് പ​രാ​ധീ​ന​ത​ക​ൾ മാ​ത്ര​മേ സ്കൂ​ളി​ൽ ഉ​ണ്ടാ​യി​രു​ന്നുള്ളു. ​കു​ട്ടി​ക​ളു​ടെ​യും സ്ഥി​രാ​ധ്യാ​പ​കരു​ടെ​യും എ​ണ്ണ​ത്തി​ലും അ​ടി​സ്ഥാ​ന ​സൗക​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും കി​ട​ങ്ങ​റ സ്കൂ​ൾ വ​ള​രെ പി​ന്നി​ലാ​യി​രു​ന്നു.

ജ​ന​പ്ര​തി​നി​ധി​ക​ൾ, ഗ്രാ​മ, ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ, വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ, പൂ​ർ​വവി​ദ്യാ​ർ​ഥിക​ൾ, ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ, ഉ​ദാ​ര​മ​തി​ക​ളാ​യ അ​ഭ്യു​ദ​യ​കാം​ക്ഷിക​ൾ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഓ​ഡി​റ്റോ​റി​യം, ലാ​ബ്, ക്ലാ​സ്, ഫ​ർ​ണി​ച്ച​റു​ക​ൾ, മു​റി​ക​ൾ എല്ലാം ഗ്രേസി ടീച്ചറിന്‍റെ നേട്ടമായി കാണുന്നു. മി​ക​വി​ന്‍റെ സ്കൂ​ളായി തെര​ഞ്ഞെ​ടു​ക്ക​പ്പെട്ട​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, സ​ർ​ക്കാ​ർ മേ​ൽ​നോ​ട്ട​ത്തി​ൽ നി​ർ​മി​ക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാണം പൂ​ർ​ണമാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും എ​ട​ത്വ, ച​മ്പ​ക്കു​ളം ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളു​ക​ളി​ൽ പ്രി​ൻ​സി​പ്പ​ലു​മാ​യി​രു​ന്ന ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി​യാ​ണ് ഭ​ർ​ത്താ​വ്. എ​ൻജിനി​യ​ർമാ​രാ​യ കൃ​പ (ടെ​ക്നോ​പാ​ർ​ക്ക്), ജോ​പോ​ൾ (ബം​ഗളൂരു)​എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.