ഇ​ന്നു വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കാം, ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​ചാ​ര​ണം ന​ല്‍​ക​ണം
Saturday, May 30, 2020 10:28 PM IST
ആ​ല​പ്പുഴ: ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​കീ​യ പ​ങ്കാ​ളി​ത്തം കൂ​ടി ഉ​റ​പ്പാ​ക്കി ആ​രോ​ഗ്യ ജാ​ഗ്ര​താ പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ "ആ​രോ​ഗ്യര​ക്ഷ​യ്ക്ക് മാ​ലി​ന്യമു​ക്ത പ​രി​സ​രം’ എ​ന്ന പേ​രി​ല്‍ കാം​പെ​യി​ന്‍ ന​ട​പ്പി​ലാ​ക്കു​ന്നു. മ​ഴ​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​തു​കുജ​ന്യ പ​ക​ര്‍​ച്ചവ്യാ​ധി​ക​ള്‍ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്നും അ​ടു​ത്ത ഞാ​യ​റാ​ഴ്ചയും എ​ല്ലാ​വ​രും അ​വ​ര​വ​രു​ടെ വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കു​ന്ന​തി​നും കൊ​തു​കു​ക​ളു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ത​ദ്ദേ​ശ ഭ​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

പൊ​തു​ജ​ന​ങ്ങ​ൾക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ വേ​ണ്ട ബോ​ധ​വ​ത്ക​ര​ണം ത​ദ്ദേ​ശഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ൽകണ​മെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി നി​ര്‍​ദേശി​ച്ചു. ഇ​തുസം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞദി​വ​സം മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലും കു​ടും​ബ​ങ്ങ​ള്‍ ഞാ​യ​റാ​ഴ്ച പ​രി​സ​ര ശു​ചീ​ക​ര​ണ​ത്തി​ന് സമയം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥിച്ചി​രു​ന്നു.